'ഭീകരതയില്ലാത്ത അന്തരീക്ഷം ഉണ്ടെങ്കിൽ മാത്രം ചർച്ച'- പാക് പ്രധാനമന്ത്രിക്ക് ഇന്ത്യയുടെ മറുപടി

ഇന്ത്യയുമായുണ്ടായ മൂന്ന് യുദ്ധങ്ങള്‍ തങ്ങള്‍ക്ക് നല്‍കിയത് ദാരിദ്ര്യവും തൊഴിലില്ലായ്മയും മാത്രമാണെന്ന് ഷഹബാസ് ഷരീഫ് തുറന്നു പറഞ്ഞിരുന്നു
അരിന്ദം ബാ​ഗ്ചി/ എഎൻഐ
അരിന്ദം ബാ​ഗ്ചി/ എഎൻഐ

ന്യൂഡല്‍ഹി: ‌സമാധാനം സ്ഥാപിക്കാൻ ചർച്ചയ്ക്ക് തയ്യാറാണെന്ന പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ഇന്ത്യ. പാകിസ്ഥാനുമായി സമാധാനപരമായ ബന്ധമാണ് ഇന്ത്യ ഇപ്പോഴും ആ​ഗ്രഹിക്കുന്നത്. ഇന്ത്യയുടെ ഇക്കാര്യത്തിലെ നിലപാട് സമാധാനത്തിലൂന്നിയുള്ള സഹവർത്തിത്വമാണെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബാ​ഗ്ചി വ്യക്തമാക്കി. 

ഈ സഹവർത്തിത്വം സംഭവിക്കണമെങ്കിൽ ഭീകരവാദ മുക്തവും അക്രമരഹിതവുമായ അന്തരീക്ഷം ആവശ്യമാണ്. വിഷയത്തിൽ മറ്റ് വിശദീകരണങ്ങളില്ലെന്നും മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് അരിന്ദം ബാഗ്ചി പറഞ്ഞു. 

ഇന്ത്യയുമായുണ്ടായ മൂന്ന് യുദ്ധങ്ങള്‍ തങ്ങള്‍ക്ക് നല്‍കിയത് ദാരിദ്ര്യവും തൊഴിലില്ലായ്മയും മാത്രമാണെന്ന് ഷഹബാസ് ഷരീഫ് തുറന്നു പറഞ്ഞിരുന്നു. സമാധാനപരമായ മുന്നോട്ടുപോക്കാണ് തങ്ങള്‍ ആഗ്രഹിക്കുന്നത്. അയല്‍ രാജ്യങ്ങള്‍ തമ്മില്‍ സമാധാനപരമായി പുരോഗതിയിലേക്ക് മുന്നേറണോ അതോ തര്‍ക്കിച്ച് സമയവും സമ്പത്തും നഷ്ടപ്പെടുത്തണമോ എന്ന് തീരുമാനിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. 

എന്നാൽ ഇതിനെതിരെ സൈന്യവും പ്രതിപക്ഷവും രം​ഗത്തെത്തിയതോടെ അദ്ദേഹം പ്രസ്താവനയിൽ നിന്ന് മലക്കം മറിയുകയും ചെയ്തു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com