ഹൈവേയില്‍ കാര്‍ നിര്‍ത്തി റീല്‍സ് ചിത്രീകരണം; ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ളുവന്‍സര്‍ക്ക് 17,000രൂപ പിഴ 

വിഡിയോ ചിത്രീകരണത്തിനിടെ പിഴ വീണിരിക്കുകയാണ് ഇന്‍ഫ്‌ളുവന്‍സര്‍ വൈശാലി ചൗധരിക്ക്
വൈശാലി ചൗധരി/ ചിത്രം: ഇന്‍സ്റ്റഗ്രാം
വൈശാലി ചൗധരി/ ചിത്രം: ഇന്‍സ്റ്റഗ്രാം

വൈറൽ വിഡിയോകൾക്കായി എന്ത് റിസ്കും എടുക്കാൻ തയ്യാറാണ് ഇന്ന് പലരും. കൂടുതൽ ലൈക്ക് കിട്ടാനുള്ള പെടാപ്പാടിനിടയിൽ സാഹസികതയ്ക്ക് ബെല്ലും ബ്രേക്കുമില്ല. ഇത്തരത്തില്‍ ഒരു വിഡിയോ ചിത്രീകരണത്തിനിടെ പിഴ വീണിരിക്കുകയാണ് ഇന്‍ഫ്‌ളുവന്‍സര്‍ വൈശാലി ചൗധരിക്ക്.

ഉത്തര്‍ പ്രദേശിലെ ഗാസിയാബാദ് സ്വദേശിയായ വൈശാലിക്ക് ഇന്‍സ്റ്റഗ്രാമില്‍ ആറര ലക്ഷത്തോളം ഫോളോവേഴ്സാണുള്ളത്. ഷാഹിദാബാദിലെ ഹൈവേയില്‍ കാര്‍ നിര്‍ത്തി റീല്‍സിനുള്ള വിഡിയോ ചിത്രീകരിക്കുകയായിരുന്നു വൈശാലി. വിഡിയോ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചതിന് പിന്നാലെ വിമർശനങ്ങളും ഉയർന്നു. ഉടൻതന്നെ ഗാസിയാബാദ് ട്രാഫിക് പൊലീസിന്റെ ട്വിറ്റര്‍ പേജില്‍ ഒരു ട്വീറ്റ് പ്രത്യക്ഷപ്പെട്ടു. ട്രാഫിക് നിയമം ലംഘിച്ച വാഹനത്തിന്റെ ഉടമയ്‌ക്കെതിരേ 17,000 രൂപ പിഴ ചുമത്തി എന്നായിരുന്നു ട്വീറ്റ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com