ബംഗളൂരു: മേല്‍പ്പാലത്തില്‍ നിന്ന് പത്തുരൂപയുടെ നോട്ടുകള്‍ വലിച്ചെറിഞ്ഞ് യുവാവ്. നോട്ടുകള്‍ പെറുക്കാന്‍ ആളുകള്‍ തടിച്ചുകൂടിയത് നഗരത്തില്‍ ഗതാഗത കുരുക്ക് സൃഷ്ടിച്ചു. കറുത്ത നിറത്തിലുള്ള കോട്ട് ധരിച്ച് കഴുത്തില്‍ ക്ലോക്ക് തൂക്കിയിരുന്ന യുവാവാണ് 3000 രൂപ മൂല്യമുള്ള പത്തുരൂപ നോട്ടുകള്‍ വലിച്ചെറിഞ്ഞത്.
ബംഗളൂരുവില്‍ കെ ആര്‍ മാര്‍ക്കറ്റിന് സമീപം ഇന്ന് രാവിലെയാണ് സംഭവം. വലിച്ചെറിഞ്ഞ നോട്ടുകള്‍ ശേഖരിക്കാന്‍ ആളുകള്‍ തടിച്ചുകൂടിയതാണ് ഗതാഗത കുരുക്കിന് കാരണമായത്.
30 വയസ് പ്രായം തോന്നിക്കുന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മാനസിക വെല്ലുവിളികള്‍ നേരിടുന്ന യുവാവാണെന്നാണ് പൊലീസ് കരുതുന്നത്. പൊലീസ് അന്വേഷണം ആരംഭിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക