തലസ്ഥാന വിവാദം; സ്വകാര്യ ബിൽ പിൻവലിക്കാൻ ഹൈബിക്ക് നിർദ്ദേശം, ഇനി പാർ‍ട്ടി അനുമതി വേണം; ഇടപെട്ട് ഹൈക്കമാൻഡ്

കേരളത്തിന്റെ തലസ്ഥാനം തിരുവനന്തപുരത്തു നിന്ന് കൊച്ചിക്ക് മാറ്റണമെന്ന ആവശ്യമാണ് ഹൈബി ഈഡന്‍ എംപി സ്വകാര്യ ബില്ലിൽ ഉന്നയിച്ചത്
ഫോട്ടോ: ഫെയ്സ്ബുക്ക്
ഫോട്ടോ: ഫെയ്സ്ബുക്ക്

ന്യൂഡൽഹി: കേരളത്തിന്റെ തലസ്ഥാനം കൊച്ചിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഹൈബി ഈഡൻ എംപി നൽകിയ സ്വകാര്യ ബിൽ പിൻവലിക്കണമെന്നു വ്യക്തമാക്കി കോൺ​ഗ്രസ് ദേശീയ നേതൃത്വം. വിവാദമായ പശ്ചാത്തലത്തിലാണ് ഇടപെടൽ. 

എംപിമാർ സ്വകാര്യ ബില്ലുകൾ അവതരിപ്പിക്കുമ്പോൾ പാർട്ടിയുമായി ആലോചിച്ചു വേണമെന്നു ശക്തമായ നിർദ്ദേശവും ഹൈക്കമാൻഡ് നൽകി. പാർലമെന്ററി പാർട്ടിയിലാണ് നേതൃത്വം നിർദ്ദേശം നൽകിയത്. 

കേരളത്തിന്റെ തലസ്ഥാനം തിരുവനന്തപുരത്തു നിന്ന് കൊച്ചിക്ക് മാറ്റണമെന്ന ആവശ്യമാണ് ഹൈബി ഈഡന്‍ എംപി സ്വകാര്യ ബില്ലിൽ ഉന്നയിച്ചത്. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച സ്വകാര്യ ബില്ലിലാണ് ഹൈബി ഈഡന്‍ ഈ ആവശ്യം ഉന്നയിച്ചത്. തുടര്‍ന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ അഭിപ്രായം തേടി.

അതേസമയം, ഹൈബി ഈഡന്റെ നിര്‍ദ്ദേശത്തെ സംസ്ഥാന സര്‍ക്കാര്‍ എതിര്‍ത്തു. ഈ നിർദ്ദേശം അപ്രായോഗികമാണെന്ന് മുഖ്യമന്ത്രി കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചു. 

ഇത് വളരെ വിചിത്രമായ നിര്‍ദേശമാണെന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചത്. ഇങ്ങനയൊരു രാഷ്ട്രീയ നിലപാട് കോണ്‍ഗ്രസിനുള്ളതു കൊണ്ടാണോ പാര്‍ട്ടി എംപി ഇങ്ങനെ ഒരു സ്വകാര്യ ബില്‍ കൊണ്ടുവന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com