പ്രധാനമന്ത്രിയുടെ വസതിക്ക് മുകളില്‍ ഡ്രോണ്‍ പറത്തിയതായി റിപ്പോര്‍ട്ട്; അന്വേഷണം

ഇവിടെ ഡ്രോണ്‍ പറത്തുന്നതിന് വിലക്കുണ്ട്‌ 
നരേന്ദ്ര മോദി/ പിടിഐ
നരേന്ദ്ര മോദി/ പിടിഐ

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിക്ക് മുകളിലൂടെ ഡ്രോണ്‍ പറത്തിയതായി കണ്ടെത്തി. സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിലെ ഉദ്യോഗസ്ഥരാണ് രാവിലെ അഞ്ച് മണിയോടെ ഡ്രോണ്‍ കണ്ടെത്തിയത്. തുടര്‍ന്ന് വിവരം ഡല്‍ഹി പൊലീസിനെ അറിയിച്ചു. സംഭവത്തില്‍ ഡല്‍ഹി പൊലീസ് അന്വേഷണം ആരംഭിച്ചു. 

കടുത്ത നിയന്ത്രണമുള്ള മേഖലയാണിത്. ഇവിടെ ഡ്രോണ്‍ പറത്തുന്നതിന് വിലക്കുള്ള പ്രദേശമാണ്. നിയന്ത്രണങ്ങള്‍ ലംഘിച്ചാണ് പുലര്‍ച്ചെ പ്രധാനമന്ത്രിയുടെ വസതിക്ക് മുകളിലൂടെ ഡ്രോണ്‍ പറത്തിയത്. വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഡല്‍ഹി പൊലീസ് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഇത് സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും ഡല്‍ഹി പൊലീസ് പറഞ്ഞു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com