പബ്ജി വഴി യുവാവുമായി സൗഹൃദം, പാക് യുവതിയും നാലുമക്കളും നേപ്പാള്‍ വഴി ഇന്ത്യയില്‍; ഒടുവില്‍ 

ഉത്തര്‍പ്രദേശില്‍ നാലു കുട്ടികള്‍ക്കൊപ്പം അനധികൃതമായി താമസിച്ചിരുന്ന പാകിസ്ഥാന്‍ യുവതിയെ പിടികൂടി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ നാലു കുട്ടികള്‍ക്കൊപ്പം അനധികൃതമായി താമസിച്ചിരുന്ന പാകിസ്ഥാന്‍ യുവതിയെ പിടികൂടി. ഉത്തര്‍പ്രദേശ് സ്വദേശിയാണ് ഇവര്‍ക്ക് സംരക്ഷണം നല്‍കിയിരുന്നത്. ഓണ്‍ലൈന്‍ ഗെയിമായ പബ്ജി വഴിയാണ് ഉത്തര്‍പ്രദേശ് സ്വദേശിയുമായി പാകിസ്ഥാന്‍ യുവതി സൗഹൃദത്തിലായത് എന്ന് പൊലീസ് പറയുന്നു.

ഗ്രേറ്റര്‍ നോയിഡയിലാണ് സംഭവം. ഗ്രേറ്റര്‍ നോയിഡ സ്വദേശിയായ യുവാവിനെയും പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. യുവാവിന്റെ വാടക വീട്ടിലാണ് പാകിസ്ഥാന്‍ യുവതിയും അവരുടെ നാലുമക്കളും താമസിച്ചതെന്നും പൊലീസ് പറയുന്നു. ഇരുവരെയും പിടികൂടിയതായും നാലു കുട്ടികളെ കസ്റ്റഡിയിലെടുത്തതായും ഗ്രേറ്റര്‍ നോയിഡ പൊലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു.

പാകിസ്ഥാന്‍ യുവതിക്ക് 30ല്‍ താഴെയാണ് പ്രായം.ഓണ്‍ലൈന്‍ ഗെയിമായ പബ്ജി വഴിയാണ് ഇരുവരും പരിചയപ്പെടുന്നത്. പിന്നീട് ഇത് സൗഹൃദമായി വളരുകയായിരുന്നു. ഇരുവരെയും ചോദ്യം ചെയ്ത് വരികയാണ്. കഴിഞ്ഞമാസം നേപ്പാള്‍ വഴിയാണ് പാകിസ്ഥാന്‍ യുവതിയും നാലുമക്കളും ഇന്ത്യയില്‍ എത്തിയത്. ഉത്തര്‍പ്രദേശില്‍ എത്തിയ ഇവര്‍ ബസ് മുഖേനയാണ് ഗ്രേറ്റര്‍ നോയിഡയില്‍ എത്തിയതെന്നും പൊലീസ് പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com