മഴ നിന്നുപെയ്തു; റോഡില്‍ വലിയ ഗര്‍ത്തം; വീഡിയോ

ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
റോഡില്‍ ഗര്‍ത്തം രൂപപ്പെട്ടതിന്റെ വീഡിയോ ദൃശ്യം/ എഎന്‍ഐ
റോഡില്‍ ഗര്‍ത്തം രൂപപ്പെട്ടതിന്റെ വീഡിയോ ദൃശ്യം/ എഎന്‍ഐ

ന്യൂഡല്‍ഹി:  കനത്ത മഴയെ തുടര്‍ന്ന് റോഡില്‍ വലിയ ഗര്‍ത്തം രൂപപ്പെട്ടു. ഇന്ന് പുലര്‍ച്ചെയാണ് ഡല്‍ഹിയിലെ ജനക്പുരി മേഖലയില്‍ റോഡിന്റെ ഒരുഭാഗം ഇടിഞ്ഞ് താഴോട്ട് പതിച്ചത്. ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ബാരിക്കേഡുകള്‍ ഉപയോഗിച്ച് ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി

ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസങ്ങളായി കനത്ത മഴയാണ് പെയ്തത്. അടുത്ത ആറ് ദിവസം ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. മോശം കാലാവസ്ഥയെ തുടര്‍ന്ന് മൂന്ന് വിമാനങ്ങള്‍ അമൃത്സറിലേക്കും ഒന്ന് ലഖ്‌നൗവിലേക്കും വഴി തിരിച്ച് വിട്ടതായി ഇന്ദിരാഗാന്ധി വിമാനത്താവളത്തിലെ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

കനത്ത മഴയില്‍ നഗരങ്ങളിലെ റോഡുകളിലെല്ലാം വെള്ളക്കെട്ട് രൂപപ്പെട്ടു. ഇതേതുടര്‍ന്ന് പലയിടങ്ങളിലും ഗതാഗതക്കുരുക്ക് ഉണ്ടായി. ഇന്നലെ വൈകീട്ട് നാലരവരെ ഡല്‍ഹി നഗരത്തില്‍ മാത്രം 65 മില്ലിലിറ്റര്‍ മഴയാണ് പെയ്തതെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com