'പോണ്‍ താരങ്ങളെ പോലെ വസ്ത്രം ധരിക്കണം, അശ്ലീല ദൃശ്യങ്ങള്‍ കാണാന്‍ നിര്‍ബന്ധിച്ചു'; യുവതിയുടെ പരാതിയില്‍ ഭര്‍ത്താവിനെതിരെ കേസ് 

ഭാര്യയെ അശ്ലീല ദൃശ്യങ്ങള്‍ കാണാന്‍ നിര്‍ബന്ധിച്ചതിന് ഭര്‍ത്താവിനെതിരെ കേസ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: ഭാര്യയെ അശ്ലീല ദൃശ്യങ്ങള്‍ കാണാന്‍ നിര്‍ബന്ധിച്ചതിന് ഭര്‍ത്താവിനെതിരെ കേസ്. പോണ്‍ താരങ്ങളെ പോലെ വസ്ത്രം ധരിക്കാന്‍ ഭാര്യയെ നിര്‍ബന്ധിച്ചതായും പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

ഡല്‍ഹിയിലാണ് സംഭവം. ഭര്‍ത്താവിനെതിരെ 30കാരിയാണ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ഭര്‍ത്താവ് പോണിന് അടിമയാണെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു.

അശ്ലീല ദൃശ്യങ്ങള്‍ കാണാന്‍ ഭര്‍ത്താവ് നിരന്തരം നിര്‍ബന്ധിക്കുന്നതായും പോണ്‍ താരങ്ങളെ പോലെ വസ്ത്രം ധരിക്കാന്‍ ആവശ്യപ്പെട്ടതായും യുവതിയുടെ പരാതിയില്‍ പറയുന്നു. 2020ലാണ് ഇരുവരുടെയും വിവാഹം നടന്നതെന്നും പൊലീസ് പറയുന്നു. സ്ത്രീധനം ചോദിച്ച് ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും തന്നെ മാനസികമായും ശാരീരികമായും ഉപദ്രവിക്കുന്നതായും യുവതിയുടെ പരാതിയില്‍ പറയുന്നതായും പൊലീസ് പറയുന്നു.

പരാതിയില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്ത്രീധന നിരോധന നിയമം, വിശ്വാസ വഞ്ചന, ഭര്‍ത്താവിന്റെ ക്രൂരത അടക്കം വിവിധ വകുപ്പുകള്‍ അനുസരിച്ചാണ് ഭര്‍ത്താവിനെതിരെ കേസെടുത്തതെന്നും പൊലീസ് പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com