'രാമായണ'ത്തിലെ ഹനുമാന്‍ കോണ്‍ഗ്രസില്‍

രാമായണം ടെലിവിഷന്‍ പരമ്പരയില്‍ ഹനുമാനെ അവതരിപ്പിച്ച വിക്രം മസ്തല്‍ ശര്‍മ കോണ്‍ഗ്രസില്‍ ചേര്‍ന്നു.
വിക്രം മസ്തല്‍ കമല്‍നാഥിനൊപ്പം
വിക്രം മസ്തല്‍ കമല്‍നാഥിനൊപ്പം

ന്യൂഡല്‍ഹി:  രാമാനന്ദ്‌ സാഗറിന്റെ രാമായണം ടെലിവിഷന്‍ പരമ്പരയില്‍ ഹനുമാനെ അവതരിപ്പിച്ച വിക്രം മസ്തല്‍ ശര്‍മ കോണ്‍ഗ്രസില്‍ ചേര്‍ന്നു. മധ്യപ്രദേശ് മുന്‍മുഖ്യമന്ത്രിയും സംസ്ഥാന അധ്യക്ഷനുമായ കമല്‍ നാഥ്, എംപി നകുല്‍നാഥിന്റെയും സാന്നിധ്യത്തില്‍ ചിന്ദ്വാരയിലെ ഹനുമാന്‍ ക്ഷേത്രം സന്ദര്‍ശിച്ചതിന് പിന്നാലെയായിരുന്നു കോണ്‍ഗ്രസ് പ്രവേശനം.

'ഇന്ന് ചിന്ദ്വാരയിലെ വികസം കാണുമ്പോള്‍ എനിക്ക് ഏറെ സന്തോഷമുണ്ട്. അതോടൊപ്പം പ്രിയപ്പെട്ട ഹനുമാന്‍ ഭഗവാന്റെ 101 അടിയുള്ള പ്രതിമ കാണുമ്പോഴും' - കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ച ശേഷം മസ്തല്‍ പറഞ്ഞു.

എല്ലാവരെയും സേവിക്കുകയും സംരക്ഷിക്കുകയുമാണ് ഹനുമാന്‍ എന്നതിന്റെ അര്‍ഥം. ഹനുമാന്റെ ഭക്തര്‍ സേവനബോധം വളര്‍ത്തിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. കമല്‍നാഥിനെ നോക്കു, അദ്ദേഹം  ശരിയായ ഹനുമാന്‍ ഭക്തനാണെന്നും മസ്തല്‍ പഞ്ഞു. 

സംസ്ഥാനത്തെ ബിജെപിയുടെ വികസനം ഫ്‌ലക്‌സുകളില്‍ മാത്രമാണ്. പതിനെട്ടുവര്‍ഷമായി അവര്‍ വികസനത്തെക്കുറിച്ചാണ് സംസാരിക്കുന്നത്. എന്നാല്‍ വികസനമെന്തെന്ന് അറിയണമെങ്കില്‍ ആളുകള്‍ ചിന്ദ്വാര സന്ദര്‍ശിക്കണം. സംസ്ഥാനത്തിന് മുഴുവന്‍ ഈ വികസനം ആവശ്യമാണെന്നും വിക്രം മസ്തല്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com