കനത്ത മഴയില്‍ മലയുടെ മുകളില്‍ നിന്ന് ഭീമന്‍ പാറക്കല്ല് കാറുകള്‍ക്ക് മുകളിലേക്ക്;  രണ്ട് മരണം; വീഡിയോ

കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലിലാണ് വലിയ പാറക്കല്ല് മുകളില്‍നിന്ന് ഉരുണ്ടുവന്ന് കാറുകളെ തട്ടിത്തെറിപ്പിച്ചത്.
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം

കൊഹിമ: മണ്ണിടിച്ചിലിനെ തുടര്‍ന്ന് വലിയ പാറക്കല്ലുകള്‍
റോഡില്‍ നിര്‍ത്തിയിട്ടിയിരുന്ന കാറുകള്‍ക്കു മുകളിലേക്ക് ഉരുണ്ടു വീണ് രണ്ടു പേര്‍ മരിച്ചു. മൂന്നു പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. നാഗാലാന്‍ഡില്‍ ദിമാപുരിനും കൊഹിമയ്ക്കുമിടയില്‍ ചുമൗക്കേദിമ ജില്ലയിലെ ദേശീയ പാത 29ല്‍ ഇന്നലെ വൈകിട്ടായിരുന്നു സംഭവം.

ഒരാള്‍ സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. സാരമായി പരിക്കേറ്റ മറ്റൊരാള്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചു 
കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലിലാണ് വലിയ പാറക്കല്ല് മുകളില്‍നിന്ന് ഉരുണ്ടുവന്ന് കാറുകളെ തട്ടിത്തെറിപ്പിച്ചത്.
അതിവേഗത്തില്‍ ഉരുണ്ടു വരുന്ന പാറക്കല്ല് രണ്ടു കാറുകളെ പൂര്‍ണമായും തകര്‍ക്കുന്നതും മറ്റൊരു കാറിലേക്കു പതിക്കുന്നതും വീഡിയോയില്‍ കാണാം. പിന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന്റെ ഡാഷ്‌ബോര്‍ഡ് ക്യാമറയില്‍നിന്ന് പകര്‍ത്തിയതാണ് വിഡിയോ.

കാറിനുള്ളില്‍ കുടുങ്ങി കിടന്നയാളെ ഏറെ മണിക്കൂറുകള്‍ നീണ്ട രക്ഷാശ്രമത്തിനൊടുവിലാണ് പുറത്തെടുത്തത്. 'പകലാ പഹാര്‍' എന്ന സ്ഥലത്താണ് അപകടം നടന്നതെന്നും ഉരുള്‍പ്പൊട്ടലോ മണ്ണിടിച്ചിലോ ഇവിടെ മുന്‍പ് അധികം ഉണ്ടായിട്ടില്ലെന്നും നാഗാലാന്‍ഡ് മുഖ്യമന്ത്രി നെഫ്യു റിയോ അറിയിച്ചു.അപകടത്തില്‍ പരുക്കേറ്റവര്‍ക്ക് ചികിത്സാ സഹായം ഉറപ്പാക്കുമെന്നും അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായമായി നാലു ലക്ഷം രൂപ വീതം നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com