'അവിടത്തെ അവസ്ഥ കണ്ടു ചിരിവന്നു'; പ്രതിപക്ഷ യോഗത്തെ പരിഹസിച്ച് പ്രഫുല്‍ പട്ടേല്‍

ഒരു പാര്‍ട്ടിക്കാണെങ്കില്‍ ഒരു എംപി പോലുമില്ല. ഇവരാണ് ഇവിടെ മാറ്റം കൊണ്ടുവരുമെന്നു പറയുന്നത്
പ്രഫുല്‍ പട്ടേല്‍/ഫയല്‍
പ്രഫുല്‍ പട്ടേല്‍/ഫയല്‍

മുംബൈ: പട്‌നയില്‍ അടുത്തിടെ നടന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ നേതൃയോഗത്തില്‍ പങ്കെടുക്കാനെത്തിയപ്പോള്‍, അവിടുത്തെ അവസ്ഥ കണ്ട് ചിരി വന്നെന്ന് അജിത് പവാര്‍ പക്ഷത്തിനൊപ്പം ചേര്‍ന്ന എന്‍സിപി പ്രഫുല്‍ പട്ടേല്‍. പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ ശരദ് പവാറിനൊപ്പം എന്‍സിപിയെ പ്രതിനിധീകരിച്ച് പങ്കെടുത്തത് പ്രഫുല്‍ പട്ടേലായിരുന്നു.

മുംബൈയില്‍ അജിത് പവാര്‍ പക്ഷത്തിന്റെ യോഗത്തിലാണ് പ്രതിപക്ഷ നേതൃയോഗത്തെ പ്രഫുല്‍ പട്ടേല്‍ പരിഹസിച്ചത്. ''പട്‌നയിലെ യോഗത്തില്‍ ശരദ് പവാറിനൊപ്പം ഞാനും പങ്കെടുത്തിരുന്നു. അവിടുത്തെ അവസ്ഥ കണ്ടപ്പോള്‍ എനിക്ക് ആദ്യം ചിരിയാണ് വന്നത്. 17 പാര്‍ട്ടികളുടെ പ്രതിനിധികളാണ് യോഗത്തില്‍ പങ്കെടുക്കാനെത്തിയത്. അതില്‍ ഏഴു പാര്‍ട്ടികള്‍ക്ക് ലോക്‌സഭയില്‍ ആകെയുള്ളത് ഓരോ എംപിമാര്‍ വീതം മാത്രം. ഒരു പാര്‍ട്ടിക്കാണെങ്കില്‍ ഒരു എംപി പോലുമില്ല. ഇവരാണ് ഇവിടെ മാറ്റം കൊണ്ടുവരുമെന്നു പറയുന്നത്.''- പ്രഫുല്‍ പട്ടേല്‍ പറഞ്ഞു. 

ബിജെപിയുമായി ചേരാനുള്ള തീരുമാനത്തെ വിമര്‍ശിച്ച ശരദ് പവാറിന്റെ നിലപാടിനെയും പ്രഫുല്‍ പട്ടേല്‍ ചോദ്യം ചെയ്തു. ''ശിവസേനയുടെ പ്രത്യയശാസ്ത്രം നമുക്കു സ്വീകരിക്കാമെങ്കില്‍ ബിജെപിയുമായി സഖ്യം സ്ഥാപിക്കുന്നതില്‍ എന്താണ് തെറ്റ്?- പ്രഫുല്‍ പട്ടേല്‍ ചോദിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com