മനീഷ് സിസോദിയ/പിടിഐ
മനീഷ് സിസോദിയ/പിടിഐ

മനീഷ് സിസോദിയയുടെ 52 കോടിയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി; ഭാര്യയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു

കേസുമായി ബന്ധപ്പെട്ട് മറ്റു പ്രതികളുടേതടക്കം ആകെ 100 കോടിയുടെ സ്വത്തുക്കളാണ് ഇഡി കണ്ടുകെട്ടിയത്

ന്യൂഡല്‍ഹി: മദ്യനയക്കേസില്‍ മുന്‍ ഡല്‍ഹി ഉപ മുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടുകെട്ടി. സിസോദിയയുടെ 52 കോടിയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. 

കേസുമായി ബന്ധപ്പെട്ട് മറ്റു പ്രതികളുടേതടക്കം ആകെ 100 കോടിയുടെ സ്വത്തുക്കളാണ് ഇഡി കണ്ടുകെട്ടിയത്. സിസോദിയക്ക് പുറമെ അമന്‍ദീപ് സിങ് ധാല്‍, രാജേഷ് ജോഷി, ഗൗതം മല്‍ഹോത്ര എന്നിവരുടേതടക്കമുള്ള സ്വത്തുക്കളിന്‍മേലാണ് നടപടി. 

സിസോദിയയുടെ ഭാര്യ സീമയുടെ 11 ലക്ഷം രൂപയുടെ ബാങ്ക് അക്കൗണ്ടും കണ്ടുകെട്ടലിന്റെ ഭാഗമായി മരവിപ്പിച്ചിട്ടുണ്ട്. സിസോദിയയുടെ അടുപ്പക്കാരനായ വ്യവസായി ദിനേഷ് അറോറ അറസ്റ്റിലായതിനു പിന്നാലെയാണ് ഇഡി നടപടികള്‍. 

ഡല്‍ഹിയില്‍ പുതിയ മദ്യനയം കൊണ്ടുവരുന്നതിന്റെ ഭാഗമായി സിസോദിയയടക്കമുള്ളവര്‍ അഴിമതി നടത്തിയെന്നാണ് കേസ്. കഴിഞ്ഞ വര്‍ഷം ലഫ്റ്റനന്റ് ഗവര്‍ണര്‍ വികെ സക്‌സേനയാണ് ആരോപണത്തില്‍ സിബിഐ അന്വേഷണത്തിനു ഉത്തരവിട്ടത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com