'അദ്ദേഹം തെറ്റ് ഏറ്റുപറഞ്ഞു, വിട്ടയക്കണം'; മുഖത്ത് മൂത്രമൊഴിച്ച പ്രതിക്കായി ആദിവാസി യുവാവ്

ചെയ്ത തെറ്റ് അയാള്‍ ഏറ്റുപറഞ്ഞ സാഹചര്യത്തില്‍ സര്‍ക്കാര്‍ അദ്ദേഹത്തെ വിട്ടയക്കണമെന്ന് യുവാവ് മാധ്യമങ്ങളോട് പറഞ്ഞു.
യുവാവിന്റെ മുഖത്ത് മൂത്രമൊഴിക്കുന്ന ദൃശ്യം
യുവാവിന്റെ മുഖത്ത് മൂത്രമൊഴിക്കുന്ന ദൃശ്യം

ഭോപ്പാല്‍: തന്റെ മുഖത്ത് മൂത്രമൊഴിച്ചയാളെ വിട്ടയക്കണമെന്ന് അഭ്യര്‍ഥിച്ച് മധ്യപ്രദേശിലെ ആദിവാസി യുവാവ്. ചെയ്ത തെറ്റ് അയാള്‍ ഏറ്റുപറഞ്ഞ സാഹചര്യത്തില്‍ സര്‍ക്കാര്‍ അദ്ദേഹത്തെ വിട്ടയക്കണമെന്ന് യുവാവ് മാധ്യമങ്ങളോട് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് പ്രതി പ്രവേശ് ശുക്ലയെ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. യുവാവിന്റെ മേല്‍ മൂത്രമൊഴിക്കുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് പ്രതിക്കെതിരെ കേസ് എടുത്ത് അറസ്റ്റ് ചെയ്തത്. 

ദേശീയ സുരക്ഷാ നിയമം, പട്ടികജാതി, പട്ടിക വര്‍ഗ അതിക്രമം തടയല്‍ നിയമം എന്നിവ അനുസരിച്ചാണ് പ്രതിക്കെതിരെ പൊലീസ് കേസ്  എടുത്തത്. സംഭവത്തിന് പിന്നാലെ പ്രതിയുടെ വീടിന്റെ അനധികൃതമായി നിര്‍മ്മിച്ച ഭാഗം സര്‍ക്കാര്‍ പൊളിച്ചുമാറ്റിയിരുന്നു.

പ്രതി തെറ്റ് ഏറ്റു പറഞ്ഞ സാഹചര്യത്തില്‍ അദ്ദേഹത്തെ വിട്ടയക്കണമെന്ന് ആദിവാസി യുവാവ് സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചു. അദ്ദേഹം ഞങ്ങളുടെ ഗ്രാമത്തിലെ പണ്ഡിറ്റാണ്. തങ്ങളുടെ ഗ്രാമത്തില്‍ ഒരു റോഡ് പണിയയണമെന്നല്ലാതെ മറ്റൊന്നും സര്‍ക്കാരിനോട് ആവശ്യപ്പെടാനില്ലെന്നും യുവാവ് മാധ്യമങ്ങോട് പറഞ്ഞു.

ഈ വര്‍ഷാവസാനത്തോടെ മധ്യപ്രദേശില്‍ തെരഞ്ഞടുപ്പ് നടക്കാനിരിക്കെ, ഈ സംഭവം വലിയ രാഷ്ട്രീയ വിവാദത്തിന് കാരണമായിട്ടുണ്ട്. സംഭവത്തിന് പിന്നാലെ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ ആദിവാസി യുവാവിന്റെ വീട്ടിലെത്തി അദ്ദേഹത്തിന്റെ കാല്‍ കഴുകുകയും മാപ്പുപറയുകയും ചെയ്തിരുന്നു. എന്നാല്‍ ചൗഹാന്റെ നടപടി വെറും നാടകമാണെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചു. ആദിവാസി യുവാവിന് സംസ്ഥാന സര്‍ക്കാര്‍ ഒന്നരലക്ഷം രൂപ വീട് നിര്‍മ്മാണത്തിന് അനുവദിക്കുകയും ചെയ്തിരുന്നു. അതേസമയം പ്രതിയുടെ വീട് പൊളിക്കുന്നതിനെതിരെ ബ്രാഹ്മണ സംഘടനകള്‍ രംഗത്തുവന്നിരുന്നു. അദ്ദേഹത്തിന്റെ പ്രവൃത്തി അംഗീകരിക്കാനാവാത്തതാണെന്നും അതിന്റെ ഭാഗമായി കുടംബത്തെ ശിക്ഷിക്കുന്നത് ശരിയായ നടപടിയല്ലെന്നുമായിരുന്നു സംഘടനകളുടെ വാദം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com