ജമ്മു കശ്മീരില്‍ മിന്നല്‍ പ്രളയം; രണ്ട് സൈനികര്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു, കുത്തിയൊലിച്ച് ബിയാസ്, ഹിമാചലില്‍ പാലം ഒലിച്ചുപോയി, ദേശീയപാത അടച്ചു (വീഡിയോ)

വ്യാഴാഴ്ച രാത്രിമുതല്‍ പൂഞ്ചില്‍ കനത്ത മഴയാണ് പെയ്യുന്നത്
ചിത്രം: പിടിഐ
ചിത്രം: പിടിഐ


മ്മു കശ്മീരില്‍ മിന്നല്‍ പ്രളയം. പൂഞ്ചില്‍ രണ്ട് സൈനികര്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു. നായിബ് സുബേദാര്‍ കുല്‍ദീപ് സിങ്, ലാന്‍ഡ്‌സ് നായിക് തേലു റാം എന്നിവരാണ് മരിച്ചത്. പട്രോളിങ്ങിനിടെ ഇവര്‍ പോഷാന നദിയില്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു. 

വ്യാഴാഴ്ച രാത്രിമുതല്‍ പൂഞ്ചില്‍ കനത്ത മഴയാണ് പെയ്യുന്നത്. ദോദാ ജില്ലയില്‍ ബസിന് മുകളില്‍ മണ്ണിടിഞ്ഞ് വീണ് രണ്ടുപേര്‍ മരിച്ചു. അപകടത്തില്‍ പരിക്കേറ്റ രണ്ടുപേരുടെ നില ഗുരുതരമാണ്.

ഞായറാഴ്ച രാവിലെ 8 മണിയോടെയാണ് അപകടം നടന്നത്. ജമ്മു-ശ്രീനഗര്‍ ദേശീയപാതയില്‍ നിരവധി പ്രദേശങ്ങളില്‍ മണ്ണിടിച്ചിലുണ്ടായി. ഇതേത്തുടര്‍ന്ന് ജമ്മു-ശ്രീനഗര്‍ ദേശീയപാതയിലൂടെയുള്ള ഗതാഗതം നിരോധിച്ചു. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ലഡാക്കില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. 

ഹിമാചല്‍ പ്രദേശിലും മഴ കനത്ത നാശം വിതച്ചു. ബിയാസ് നദി കരകവിഞ്ഞ് ഒഴുകിയതിനെ തുടര്‍ന്ന് മണാലിയില്‍ ദേശീയപാത മൂന്നിന്റെ ഒരുഭാഗം ഒഴുകിപ്പോയി. റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ നദിയില്‍ ഒഴുകിപ്പോയി. മണ്ടി-കുളു ദേശീയപാത അടച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com