യമുനയില്‍ ജലനിരപ്പ് സര്‍വകാലറെക്കോര്‍ഡില്‍; നിരോധനാജ്ഞ പ്രഖ്യാപിച്ചു; കേന്ദ്രം ഇടപെടണമെന്ന് കെജരിവാള്‍

ഇതിനുമുന്‍പ് 1978ലാണ് യമുന നദിയില്‍ ജലനിരപ്പ് 207 മീറ്റര്‍ കടന്നത്.
യമുന നദിയിലെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് താഴ്ന്ന പ്രദേശങ്ങളില്‍ നിന്നുള്ളവരെ മാറ്റുന്നു/പിടിഐ
യമുന നദിയിലെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് താഴ്ന്ന പ്രദേശങ്ങളില്‍ നിന്നുള്ളവരെ മാറ്റുന്നു/പിടിഐ

ന്യൂഡല്‍ഹി:  കനത്ത മഴയെ തുടര്‍ന്ന് യമുന നദിയിലെ ജലനിരപ്പ് സര്‍വകാല റെക്കോര്‍ഡില്‍. നിലവിലെ ജലനിരപ്പ് അപകടനിലയായ 207 മീറ്ററിന് മുകളിലാണ്. 207.55 മീറ്ററാണ് നിലവിലെ ജലനിരപ്പ്. ഇതിനുമുന്‍പ് 1978ലാണ് യമുന നദിയില്‍ ജലനിരപ്പ് 207 മീറ്റര്‍ കടന്നത്. അന്ന് 207.49 മീറ്ററായിരുന്നു ജലനിരപ്പ്. അപകടനില കടന്ന സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ ആവശ്യപ്പെട്ടു.

നദിയിലെ ജലനിരപ്പ് ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്. വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളില്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായി അധികൃതര്‍ അറിയിച്ചു. സുരക്ഷയുടെ ഭാഗമായി പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. 

കഴിഞ്ഞ മൂന്ന് ദിവസമായി യമുനയിലെ ജലനിരപ്പില്‍ ദ്രുതഗതിയിലുള്ള വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഞായറാഴ്ച രാവിലെ 205 മീറ്റര്‍ ആയിരുന്നെങ്കില്‍ തിങ്കളാഴ്ച 206 അടി കടന്നു. തുടര്‍ന്ന് താഴ്ന്ന പ്രദേശങ്ങളില്‍ താമസിച്ചവരെ മാറ്റിപ്പാര്‍പ്പിച്ചു. ബുധനാഴ്ച ഒരുമണിയോടെ ജലനിരപ്പ് ഏറ്റവും ഉയര്‍ന്ന നിലയിലെത്തി.

സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്നും സാധ്യമായ എല്ലാ നടപടികളും സ്വീകരിച്ചവരികയാണെന്നും ഡല്‍ഹി സര്‍ക്കാര്‍ അറിയിച്ചു. 1924, 1977, 1978, 1995, 2010, 2013 വര്‍ഷങ്ങളില്‍ ഡല്‍ഹിയില്‍ വലിയ വെള്ളപ്പൊക്കം അനുഭവപ്പെട്ടിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com