പ്രധാനമന്ത്രി ഫ്രാന്‍സില്‍; ഊഷ്മള വരവേല്‍പ്പ്, ആര്‍ത്തുവിളിച്ച് ഇന്ത്യക്കാര്‍ (വീഡിയോ)

രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാന്‍സില്‍ എത്തി
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫ്രഞ്ച് പ്രധാനമന്ത്രി സ്വീകരിക്കുന്നു/പിടിഐ
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫ്രഞ്ച് പ്രധാനമന്ത്രി സ്വീകരിക്കുന്നു/പിടിഐ


പാരീസ്: രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാന്‍സില്‍ എത്തി. ഊഷ്മള വരവേല്‍പ്പാണ് അദ്ദേഹത്തിന് പാരിസില്‍ ലഭിച്ചത്. ഫ്രഞ്ച് പ്രധാനമന്ത്രി എലിസബത്ത് ബോണ്‍ ആണ് വിമാനത്താവളത്തില്‍ പ്രധാനമന്ത്രിയെ സ്വീകരിച്ചത്. 

'ഫ്രാന്‍സില്‍ എത്തി. ഈ സന്ദര്‍ശന വേളയില്‍ ഇന്ത്യ-ഫ്രാന്‍സ് സഹകരണം വര്‍ധിപ്പിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്നത്തെ വിവിധ പരിപാടികളില്‍ ഫ്രാന്‍സിലെ ഇന്ത്യന്‍ സമൂഹവുമായുള്ള ആശവിനിമയവുമുണ്ട്'- ഫ്രാന്‍സില്‍ എത്തിയതിന് പിന്നാലെ പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. ഇന്ത്യന്‍ സമൂഹവുമായുള്ള ആശയവിനിമയത്തിന് പ്രധാനമന്ത്രി എത്തിയപ്പോള്‍, ആവേശത്തോടെയാണ് ജനങ്ങള്‍ സ്വീകരിച്ചത്. 

പ്രതിരോധ, ബഹിരാകാശ മേഖലകളിലെ സഹകരണം അടക്കമുള്ളവയാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിലെ പ്രധാന അജണ്ടകള്‍.ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി അദ്ദേഹം ചര്‍ച്ച നടത്തും. ഇമ്മാനുവല്‍ മാക്രോണിന്റെ ഔദ്യോഗിക ക്ഷണപ്രകാരമാണ് പ്രധാനമന്ത്രി ഫ്രാന്‍സ് സന്ദര്‍ശിക്കുന്നത്.

പാരിസില്‍ നടക്കുന്ന ബാസ്റ്റില്‍ ദിന പരേഡില്‍ പ്രധാനമന്ത്രി മുഖ്യ അതിഥിയായിരിക്കും. ഇന്ത്യന്‍ സേനയുടെ 269 അംഗങ്ങളും എയര്‍ ഫോഴ്‌സിന്റെ റഫേല്‍ യുദ്ധവിമാനങ്ങളും ബാസ്റ്റില്‍ ദിന പരേഡില്‍ പങ്കെടുക്കുന്നുണ്ട്. പതിനഞ്ചിന് ഫ്രാന്‍സില്‍ നിന്ന് അബുദാബിയിലേക്ക് പ്രധാനമന്ത്രി യാത്ര തിരിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com