ഡ്യൂട്ടിക്കിടെ ജീവനക്കാരി സ്‌കൂട്ടര്‍ മുന്നോട്ടെടുത്തു, ഹെഡ് ലൈറ്റിന്റെ വിടവിലൂടെ തലയുയര്‍ത്തി പാമ്പ്; ഒടുവില്‍- വീഡിയോ

മഴക്കാലമായതിനാല്‍ പ്രതീക്ഷിക്കാതെ എവിടെയും പാമ്പിനെ കണ്ടെന്ന് വരാം
സ്‌കൂട്ടറിന്റെ ഹെഡ്‌ലൈറ്റില്‍ നിന്ന് പാമ്പിനെ പിടികൂടുന്ന ദൃശ്യം
സ്‌കൂട്ടറിന്റെ ഹെഡ്‌ലൈറ്റില്‍ നിന്ന് പാമ്പിനെ പിടികൂടുന്ന ദൃശ്യം

മഴക്കാലമായതിനാല്‍ പ്രതീക്ഷിക്കാതെ എവിടെയും പാമ്പിനെ കണ്ടെന്ന് വരാം. വീട്ടില്‍ നിന്ന് ബൈക്ക് അടക്കമുള്ള വാഹനങ്ങള്‍ പുറത്തേയ്ക്ക് എടുക്കുന്നതിന് മുന്‍പ് പരിശോധിക്കുന്നത് നല്ലതാണെന്നാണ് പാമ്പ് പിടിത്ത വിദഗ്ധരുടെ അഭിപ്രായം. ഇപ്പോള്‍ സ്‌കൂട്ടറിന്റെ ഹെഡ്‌ലൈറ്റില്‍ പതുങ്ങിയിരുന്ന പാമ്പിനെ പിടികൂടുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്.

നാഗ്പൂരിലാണ് സംഭവം. ബാങ്ക് കളക്ഷന്‍ ഏജന്റായി ജോലി ചെയ്യുന്ന സ്ത്രീയുടെ സ്‌കൂട്ടറില്‍ നിന്നാണ് പാമ്പിനെ പിടികൂടിയത്. ഡ്യൂട്ടിക്കിടെ  കെട്ടിടത്തിലെ പാര്‍ക്കിംഗ് ഏരിയയില്‍ സ്‌കൂട്ടര്‍ വച്ച് പോയി. മടങ്ങിയെത്തി സ്‌കൂട്ടര്‍ ഓണ്‍ ചെയ്ത് മുന്നോട്ട് എടുക്കാന്‍ തുടങ്ങുമ്പോള്‍ ഹെഡ് ലൈറ്റില്‍ ഒരു വിടവ് കണ്ടു. ഉടന്‍ തന്നെ വിടവിലൂടെ തല ഉയര്‍ത്തി പാമ്പ് പ്രത്യക്ഷപ്പെട്ടു. പാമ്പിനെ കണ്ട പരിഭ്രാന്തിയില്‍ സ്ത്രീ ഉടന്‍ തന്നെ സ്‌കൂട്ടര്‍ നിര്‍ത്തി. 

തുടര്‍ന്ന് പാമ്പ് പിടിത്ത വിദഗ്ധരെ വിളിക്കുകയായിരുന്നു. കുറച്ചുനേരത്തെ സമയം കൊണ്ട് വിദഗ്ധമായാണ് പാമ്പിനെ പിടികൂടിയത്. സ്‌കൂട്ടര്‍ ഓടി കൊണ്ടിരിക്കുമ്പോഴാണ് പാമ്പിനെ കാണുന്നതെങ്കില്‍ പരിഭ്രാന്തിയില്‍ നിയന്ത്രണം വിട്ട് അപകടം ഉണ്ടാവാനുള്ള സാധ്യതയുണ്ട്. എന്നാല്‍ വണ്ടി മുന്നോട്ടെടുക്കുന്നതിന് മുന്‍പ് തന്നെ പാമ്പിനെ കണ്ടത് കൊണ്ട് അപകടം ഒഴിവായി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com