എസ്‌വി ഭട്ടിയും ഉജ്ജല്‍ ഭുയാനും സുപ്രീം കോടതി ജഡ്ജിമാര്‍; സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു

ജസ്റ്റിസുമാരായ എസ്‌വി ഭട്ടിയും ഉജ്ജല്‍ ഭുയാനും സുപ്രീം കോടതി ജഡ്ജിമാരായി സ്ഥാനമേറ്റു
ജസ്റ്റിസ് എസ്‌വി ഭട്ടി സുപ്രീം കോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്യുന്നു/ട്വിറ്റര്‍
ജസ്റ്റിസ് എസ്‌വി ഭട്ടി സുപ്രീം കോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്യുന്നു/ട്വിറ്റര്‍

ന്യൂഡല്‍ഹി: ജസ്റ്റിസുമാരായ എസ്‌വി ഭട്ടിയും ഉജ്ജല്‍ ഭുയാനും സുപ്രീം കോടതി ജഡ്ജിമാരായി സ്ഥാനമേറ്റു. രാവിലെ നടന്ന ചടങ്ങില്‍ ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് സത്യവാചകം ചൊല്ലിക്കൊടുത്തു. 

പുതിയ രണ്ടു ജഡ്ജിമാര്‍ കൂടി എത്തിയതോടെ സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ അംഗബലം 32 ആയി. ചീഫ് ജസ്റ്റിസ് അടക്കം ആകെ 34 ജഡ്ജിമാരാണ് സുപ്രീം കോടതിയില്‍ വേണ്ടത്. 

കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് പദിവിയില്‍നിന്നാണ് ജസ്റ്റിസ് എസ് വി ഭട്ടി സുപ്രീം കോടതിയില്‍ എത്തുന്നത്. ജസ്റ്റിസ് ഭുയാന്‍ തെലങ്കാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരുന്നു. 

ഈ മാസം അഞ്ചിനാണ് ഇരുവരെയും സുപ്രീം കോടതിയില്‍ നിയമിക്കുന്നതിന് കൊളീജിയം ശുപാര്‍ശ നല്‍കിയത്. ജുലൈ 12ന് കേന്ദ്ര സര്‍ക്കാര്‍ ഇത് അംഗീകരിച്ച് വിജ്ഞാപനമിറക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com