മാക്രോണിന് സിതാര്‍, ഭാര്യക്ക് സില്‍ക് സാരി;  മോദി ഫ്രാന്‍സിലേക്ക് പോയത് 'വെറൈറ്റി' സമ്മാനങ്ങളുമായി

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനും ഭാര്യക്കും നല്‍കാനായി ചില 'വെറൈറ്റി' സമ്മാനങ്ങളും പ്രധാനമന്ത്രി കരുതിയിരുന്നു
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന് മോദി സിതാര്‍ കൈമാറുന്നു
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന് മോദി സിതാര്‍ കൈമാറുന്നു

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഫ്രാന്‍സില്‍ ഗംഭീര സ്വീകരണമാണ് ലഭിച്ചത്. രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി എത്തിയപ്പോള്‍, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനും ഭാര്യക്കും നല്‍കാനായി ചില 'വെറൈറ്റി' സമ്മാനങ്ങളും പ്രധാനമന്ത്രി കരുതിയിരുന്നു. 

പൂര്‍ണമായും ചന്ദനത്തടിയില്‍ തീര്‍ത്ത ഒരു സിതാര്‍ രൂപമാണ് പ്രസിഡന്റ് മാക്രോണിന് മോദി സമ്മാനമായി നല്‍കിയത്. സിതാറില്‍ സരസ്വതി ദേവിയുടേയും ഗണപതിയുടേയും മയിലിന്റെയും ചിത്രങ്ങള്‍ ആലേഖനം ചെയ്തിട്ടുണ്ട്. മാക്രോണിന്റെ ഭാര്യയും ഫ്രാന്‍സിലെ പ്രഥമ വനിതയുമായ ബ്രിജിറ്റ് മാക്രോണിന് പോച്ചാംപള്ളി സില്‍ക് ഇകാത് സാരിയാണ് സമ്മാനമായി നല്‍കിയത്. ചന്ദനത്തടിയില്‍ തീര്‍ത്ത പെട്ടിയിലാണ് സാരി കൊണ്ടുപോയത്. 

രാജസ്ഥാനില്‍ നിന്നുള്ള മാര്‍ബിളും രാജ്യത്തിന്റെ പല ഭാഗത്തുനിന്നെത്തിച്ച വിലപിടിച്ച കല്ലുകളും കൊണ്ട് നിര്‍മ്മിച്ച മാര്‍ബിള്‍ ഫലകമാണ് ഫ്രഞ്ച് പ്രധാനമന്ത്രി എലിസബത്ത് ബോണിന് സമ്മാനമായി നല്‍കിയത്. 

ഫ്രഞ്ച് നാഷണല്‍ അസംബ്ലി പ്രസിഡന്റ് യെല്‍ ബാരുണ്‍ പിവെറ്റിന് കശ്മീരി സില്‍ക് കാര്‍പറ്റാണ് നല്‍കിയത്.

ഫ്രഞ്ച് സെനറ്റ് പ്രസിഡന്റ് ജെറാര്‍ഡ് ലാര്‍ച്ചറിന് ചന്ദനത്തടിയില്‍ തീര്‍ത്ത ഒരു ആനയുടെ രൂപവും പ്രധാനമന്ത്രി സമ്മാനമായി നല്‍കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com