ഡൽഹി ഓർഡിനൻസ്; ആംആദ്മി പാർട്ടിയെ പിന്തുണയ്‌ക്കാൻ കോൺ​ഗ്രസ്, പ്രതിപക്ഷ സഖ്യത്തിന്റെ യോ​ഗം നാളെ

പ്രതിപക്ഷ പാർട്ടികൾ യോഗം നാളെ ചേരാനിരിക്കെയാണ് കോൺ​ഗ്രസ് നിലപാട്
ആംആദ്മി പാർട്ടിയെ പിന്തുണയ്‌ക്കാൻ കോൺ​ഗ്രസ്/ ഫെയ്‌സ്‌ബുക്ക്
ആംആദ്മി പാർട്ടിയെ പിന്തുണയ്‌ക്കാൻ കോൺ​ഗ്രസ്/ ഫെയ്‌സ്‌ബുക്ക്

ന്യൂഡല്‍ഹി: ഡൽഹി ഓർഡിനൻസിൽ ആംആദ്മി പാർട്ടിയെ പിന്തുണയ്‌ക്കാൻ കോൺഗ്രസിൽ ധാരണ. കോൺ​ഗ്രസ് പാർലമെന്റ് നയരൂപീകരണ 
സമിതി യോ​ഗത്തിലാണ് തീരുമാനം. ഏക സിവിൽ കോഡിനെ പാർലമെന്റിൽ എതിർക്കാനും യോഗത്തിൽ കോൺഗ്രസ്‌ തീരുമാനിച്ചു. 

നാളെ ബംഗളുരുവിൽ പ്രതിപക്ഷ പാർട്ടികൾ യോഗം ചേരാനിരിക്കെയാണ് ഓർഡിനൻസ് വിഷയത്തിൽ ആംആദ്മിപാർട്ടിയെ പിന്തുണയ്‌ക്കാനുള്ള കോൺഗ്രസ് തീരുമാനം. ഡൽഹി ഓർഡിനൻസ് വിഷയത്തിൽ ആംആദ്മിക്കൊപ്പം നിന്നില്ലെങ്കിൽ പ്രതിപക്ഷ സഖ്യം വിടുമെന്ന് പാർട്ടി നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.

ഡൽഹി സർക്കാരിനു കീഴിലുള്ള സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ നിയമനം, സ്ഥലംമാറ്റം എന്നിവ തീരുമാനിക്കുന്നതിനായി പ്രത്യേക അതോറിറ്റി രൂപീകരിച്ച് കേന്ദ്ര സർക്കാർ ഓർഡിനൻസ് ഇറക്കിയിരുന്നു. ഡൽഹി സർക്കാരിന് സുപ്രീംകോടതി ഉത്തരവിലൂടെ ലഭിച്ച അധികാരം മറികടക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിച്ചത്. അതേസമയം ആം ആദ്മി പാർട്ടിയെ പിന്തുണക്കുന്നതിൽ ഡൽഹി, പഞ്ചാബ് പിസിസികൾ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. ഈ എതിർപ്പ് മറികടന്നാണ് കോൺ​ഗ്രസ് തീരുമാനം.

21ാം നിയമകമ്മീഷൻ റിപ്പോർട്ട് ഉയർത്തി പാലർമെന്റിൽ ഏക സിവിൽ കോഡിനെ എതിർക്കാനാണ് കോൺ​ഗ്രസ് തീരുമാനം. കരട് രേഖ പുറത്തിറങ്ങുമ്പോൾ തുടർ നീക്കങ്ങൾ ആലോചിക്കും.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com