ക്രിമിനൽ മാനനഷ്ടക്കേസ്: രാഹുലിന്റെ ഹർജി സുപ്രീംകോടതി നാളെ പരിഗണിക്കും 

വിധി സ്റ്റേ ചെയ്യണമെന്ന അപ്പീൽ തള്ളിയ ഗുജറാത്ത് ഹൈക്കോടതി വിധിക്കെതിരെയാണ് രാഹുൽ സുപ്രീംകോടതിയിൽ അപ്പീൽ സമർപ്പിച്ചത്
‌‌രാഹുൽ ഗാന്ധി/ ചിത്രം: പിടിഐ
‌‌രാഹുൽ ഗാന്ധി/ ചിത്രം: പിടിഐ

ന്യൂഡൽഹി: തനിക്കെതിരായ ക്രിമിനൽ മാനനഷ്ടക്കേസിൽ സൂറത്തിലെ വിചാരണക്കോടതി കുറ്റക്കാരനെന്ന് വിധിച്ചത് സ്റ്റേ ചെയ്യണമെന്ന്‌ ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നൽകിയ ഹർജി നാളെ സുപ്രീംകോടതി പരിഗണിക്കും. 'മോഷ്ടാക്കളുടെ പേരിലെല്ലാം മോദിയെന്നുള്ളത്' എന്തുകൊണ്ടെന്ന പരാമർശം അപകീർത്തിയുണ്ടാക്കിയെന്ന കേസിലാണ് കഴിഞ്ഞ മാർച്ചിൽ രാഹുലിന് സൂറത്തിലെ മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതി ശിക്ഷ വിധിച്ചത്. വിധി സ്റ്റേ ചെയ്യണമെന്ന അപ്പീൽ തള്ളിയ ഗുജറാത്ത് ഹൈക്കോടതി വിധിക്കെതിരെയാണ് രാഹുൽ സുപ്രീംകോടതിയിൽ അപ്പീൽ സമർപ്പിച്ചത്. 

മോദിപരാമർശവുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാർച്ചിലാണ് രാഹുലിന് രണ്ടുവർഷം തടവുശിക്ഷ വിധിച്ചത്. വിധി സ്റ്റേചെയ്യാൻ ഗുജറാത്ത് ഹൈക്കോടതി ജൂലായ് ഏഴിന് വിസമ്മതിച്ചിരുന്നു. ഇതേ തുടർന്നാണ് രാഹുൽ സുപ്രീംകോടതിയെ സമീപിച്ചത്. രാഹുൽ ഹർജിയുമായെത്തിയാൽ തന്റെ ഭാഗംകൂടി കേൾക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരനായ ഗുജറാത്ത് എംഎൽഎയും മുൻ മന്ത്രിയുമായ പൂർണേഷ് മോദി സുപ്രീംകോടതിയിൽ തടസ്സഹർജി നൽകിയിട്ടുമുണ്ട്.

2019ൽ കർണാടകയിലെ കോലാറിൽ നടത്തിയ കോൺഗ്രസ് തെരഞ്ഞെടുപ്പ് യോഗത്തിലാണ് രാഹുൽ വിവാദ പരാമർശം നടത്തിയത്. എല്ലാ കള്ളൻമാർക്കും മോദി എന്ന പേര് എങ്ങനെ ലഭിച്ചു എന്നയിരുന്നു പരാമർശം. രാഹുലിനെ രണ്ടു വർഷത്തേക്ക് ശിക്ഷിച്ചതോടെ അദ്ദേഹം പാർലമെന്റ് അംഗത്വത്തിൽനിന്ന് അയോഗ്യനായി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com