അധ്യാപകർ ക്ലാസിലേക്ക് മൊബൈലുമായി പോകണ്ട; സ്വിച്ച് ഓഫാക്കി പ്രിൻസിപ്പലിനെ ഏൽപ്പിക്കണം, ഉത്തരവ്

ബ്ലോക്ക് വിദ്യാഭ്യാസ ഓഫിസറുടേതാണ് ഉത്തരവ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പാറ്റ്ന: ബിഹാറിലെ ദർഭംഗയിൽ ക്ലാസുകളിലേക്ക് മൊബൈൽ ഫോണുമായി പോകുന്നതിൽ നിന്ന് സ്കൂൾ അധ്യാപകർക്ക് വിലക്ക്.  മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫാക്കി പ്രിൻസിപ്പലിനെ ഏൽപിച്ചിട്ടു ക്ലാസുകളിലേക്ക് പോകണമെന്നാണ് നിർദേശം. ബ്ലോക്ക് വിദ്യാഭ്യാസ ഓഫിസറുടേതാണ് ഉത്തരവ്. 

ജോലി സമയത്ത് അധ്യാപകർ അമിതമായി മൊബൈൽ ഫോൺ ഉപയോഗിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് വിലക്ക്. സ്കൂളുകളിൽ വിദ്യാഭ്യാസ ഓഫിസർമാർ നടത്തിയ മിന്നൽ പരിശോധനകളിലാണ് മൊബൈൽ ഉപയോ​ഗത്തിനെടിരെ നടപടി വേണമെന്ന് കണ്ടെത്തിയത്. സ്കൂൾ പ്രിൻസിപ്പൽമാർക്കെല്ലാം ഉത്തരവ് കൈമാറിയിട്ടുണ്ട്. അടിയന്തര കാര്യങ്ങൾ അറിയിക്കണമെങ്കിൽ അധ്യാപകരുടെ കുടുംബാംഗങ്ങൾക്ക് പ്രിൻസിപ്പലിനെ വിളിക്കാം. ഉത്തരവ് ലംഘിച്ച് മൊബൈൽ ഉപയോ​ഗിക്കുന്നവരുടെ ആ ദിവസത്തെ ശമ്പളം കുറയ്ക്കുമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com