പ്രായം തീരുമാനിക്കാന്‍ സ്‌കൂള്‍ ടിസി പോര, പോക്‌സോ കേസില്‍ പ്രതിയെ വെറുതെ വിട്ട് സുപ്രീം കോടതി

ഇരയുടെ പ്രായം സ്‌കൂള്‍ ടിസി അനുസരിച്ചു നിര്‍ണയിച്ച മദ്രാസ് ഹൈക്കോടതിയുടെ നടപടി തെറ്റാണെന്ന് സുപ്രീം കോടതി
സുപ്രീം കോടതി/ ഫയല്‍ ചിത്രം
സുപ്രീം കോടതി/ ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: ബാലനീതി നിയമപ്രകാരം ഒരു വ്യക്തിയുടെ പ്രായം നിര്‍ണയിക്കാന്‍ സ്‌കൂള്‍ ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് (ടിസി) പോരെന്ന് സുപ്രീം കോടതി. പോക്‌സോ കേസില്‍ പ്രതിയെ വെറുതെ വിട്ടുകൊണ്ടാണ്, ജസ്റ്റിസുമാരായ എസ് രവീന്ദ്ര ഭട്ടിന്റെയും അരവിന്ദ കുമാറിന്റെയും നിരീക്ഷണം.

പോക്‌സോ കേസില്‍ ഇരയുടെ പ്രായത്തെ സംബന്ധിച്ച് തര്‍ക്കം ഉയര്‍ന്നാല്‍ ഏതെല്ലാം രേഖകളെ ആശ്രയിക്കാം എന്ന് ബാലനീതീ നിയമത്തില്‍ വ്യക്തമായി നിര്‍വചിച്ചിട്ടുണ്ടെന്ന് കോടതി പറഞ്ഞു. സ്‌കൂളില്‍ നല്‍കിയിട്ടുള്ള ജനന സര്‍ട്ടിഫിക്കറ്റ്, പരീക്ഷാ ബോര്‍ഡില്‍നിന്നുള്ള മെട്രിക്കുലേഷന്‍ സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവയാണ് ആധികാരിക രേഖകള്‍. ഇവ ഇല്ലാത്ത പക്ഷം തദ്ദേശ അധികൃതരില്‍നിന്നുള്ള ജനന സര്‍ട്ടിഫിക്കറ്റ് ആണ് പരിശോധിക്കേണ്ടത്. ഇതും ഇല്ലെങ്കില്‍ വൈദ്യശാസ്ത്ര പരിശോധനകളിലുടെ പ്രായം നിര്‍ണയിക്കണം- കോടതി ചൂണ്ടിക്കാട്ടി.

കേസില്‍ ഇരയുടെ പ്രായം സ്‌കൂള്‍ ടിസി അനുസരിച്ചു നിര്‍ണയിച്ച മദ്രാസ് ഹൈക്കോടതിയുടെ നടപടി തെറ്റാണെന്ന് സുപ്രീം കോടതി പറഞ്ഞു. പെണ്‍കുട്ടിക്കു 19 വയസ്സു പ്രായമുണ്ടെന്ന ഡോക്ടറുടെ അഭിപ്രായം മറികടന്നാണ് ഹൈക്കോടതി ഇത്തരമൊരു നിഗമനത്തില്‍ എത്തിയതെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com