പ്രളയഭീതിയില്‍ ഗുജറാത്ത്; നൂറുകണക്കിന് പാചകവാതക സിലിണ്ടറുകള്‍ ഒഴുകിപ്പോയി- വീഡിയോ 

ഗുജറാത്തില്‍ പ്രളയ സമാനമായ സാഹചര്യമാണ് നിലനില്‍ക്കുന്നത്
വെള്ളപ്പൊക്കത്തില്‍ ഗ്യാസ് സിലിണ്ടറുകള്‍ ഒലിച്ചുപോകുന്ന ദൃശ്യം
വെള്ളപ്പൊക്കത്തില്‍ ഗ്യാസ് സിലിണ്ടറുകള്‍ ഒലിച്ചുപോകുന്ന ദൃശ്യം

അഹമ്മദാബാദ്: ഗുജറാത്തില്‍ പ്രളയ സമാനമായ സാഹചര്യമാണ് നിലനില്‍ക്കുന്നത്. തുടര്‍ച്ചയായി പെയ്ത കനത്തമഴയില്‍ സംസ്ഥാനത്തെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിന്റെ അടിയിലായി. ജനജീവിതം ദുസ്സഹമായി തുടരുന്നതിനിടെ, നൂറുകണക്കിന് പാചകവാതക സിലിണ്ടറുകള്‍ ഒലിച്ചുപോകുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്.

നവ്‌സാരിയിലാണ് സംഭവം. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ഗ്യാസ് ഏജന്‍സിയില്‍ സൂക്ഷിച്ചിരുന്ന ഗ്യാസ് സിലിണ്ടറുകള്‍ ഒഴുകിപ്പോകുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. ജുനഗഡ് അടക്കമുള്ള മേഖലയിലാണ് വെള്ളപ്പൊക്കം രൂക്ഷമായിരിക്കുന്നത്. വെള്ളപ്പൊക്കത്തില്‍ കാറുകളും കന്നുകാലികളും ഒലിച്ചുപോകുന്നത് അടക്കമുള്ള നിരവധി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ററോഡുകള്‍ വെള്ളക്കെട്ടിലായതോടെ, ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു.

വരുംമണിക്കൂറുകളിലും ഗുജറാത്തില്‍ ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ദക്ഷിണ ഗുജറാത്തിലെ വിവിധ ജില്ലകളിലും സൗരാഷ്ട്ര കച്ച് മേഖലയിലും കനത്തമഴ തുടരുമെന്ന മുന്നറിയിപ്പ് ഇതിനോടകം തന്നെ ദുരിതം അനുഭവിക്കുന്ന നാട്ടുകാരില്‍ ആശങ്ക വിതച്ചിരിക്കുകയാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com