മണിപ്പൂരില്‍ സ്ത്രീകളെ നഗ്നരാക്കി നടത്തിയ കേസ് സിബിഐയ്ക്ക്; വിചാരണ സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റിയേക്കും

മണിപ്പൂരില്‍ രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തിയതും ബലാത്സംഗം ചെയ്തതുമായ കേസ് സിബിഐക്ക് വിട്ടു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡൽഹി: മണിപ്പൂരില്‍ രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തിയതും ബലാത്സംഗം ചെയ്തതുമായ കേസ് സിബിഐക്ക് വിട്ടു. കേസ് അന്വേഷിക്കാന്‍ സിബിഐയോട് കേന്ദ്രം ആവശ്യപ്പെട്ടതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. സംഭവത്തില്‍ വ്യാപക പ്രതിഷേധം ഉയരുകയും പ്രതിപക്ഷം ഒന്നടങ്കം കേന്ദ്രസര്‍ക്കാരിനെതിരെ രംഗത്തുവരികയും ചെയ്ത പശ്ചാത്തലത്തിലാണ് നടപടി.

കേസിലെ വിചാരണ മണിപ്പൂരിന് പുറത്ത് നടത്തണമെന്നതാണ് സര്‍ക്കാര്‍ നിലപാട്. ഇതുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ സത്യവാങ്മൂലം നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. കേസില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പെടെ ഏഴുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അതിനിടെ സ്ത്രീകളെ നഗ്നരാക്കി നടത്തിയ ദൃശ്യങ്ങള്‍ ചിത്രീകരിച്ച മൊബൈല്‍ ഫോണ്‍ കണ്ടെത്തി. ദൃശ്യങ്ങള്‍ പകര്‍ത്തിയയാള്‍ അറസ്റ്റിലായതായും സര്‍ക്കാര്‍ അറിയിച്ചു.

അതേസമയം മണിപ്പൂരില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ മെയ്ത്തി - കുക്കി വിഭാഗങ്ങളുമായി കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ച നടത്തുന്നുണ്ട്. കലാപം അവസാനിപ്പിക്കാന്‍ കാര്യക്ഷമമായ ഇടപെടല്‍ ഉണ്ടായില്ലെന്ന വിര്‍മശനം ശക്തമായി തുടരുന്നതിനിടെയാണ് സമാധാനം പുനഃസ്ഥാപിക്കാന്‍ കേന്ദ്രം വീണ്ടും ശ്രമം നടത്തുന്നത്.

 ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com