'എന്താണ് മരണം.., ഇന്നല്ലെങ്കില്‍ നാളെ നമ്മള്‍ മരിക്കും'; നിരത്തില്‍ പൊലീസുകാരന്റെ ബൈക്ക് അഭ്യാസം; സസ്‌പെന്‍ഷന്‍; വീഡിയോ

ഇത്തരം പ്രവൃത്തികള്‍ അച്ചടക്കമില്ലായ്മയാണ്. തുടര്‍ന്നാണ് കോണ്‍സ്റ്റബിളിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചതെന്ന് എഎസ്പി
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം



ലഖ്‌നൗ:ബൈക്ക് അഭ്യാസം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ പൊലീസുകാരനെ സസ്‌പെന്‍ഡ് ചെയ്തു. ബൈക്ക് അഭ്യാസം നടത്തുന്ന വീഡിയോ ആണ് ഉത്തര്‍ പ്രദേശ് പൊലീസ് കോണ്‍സ്റ്റബിളായ സന്ദീപ്കുമാര്‍ ചൗബേ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു.

ഗോരഖ്പൂരില്‍ ജോലി ചെയ്യുന്ന സന്ദീപ് കുമാര്‍ പൊലീസ് യൂണിഫോമിലായിരുന്നു ബൈക്ക് അഭ്യാസം നടത്തിയത്.
'ശത്രുക്കളെ നിനക്ക് പേടിയില്ലേ' എന്ന് ഒരു പെണ്‍കുട്ടി ചോദിക്കുന്ന ഡയലോഗ് ഉള്‍പ്പെടുത്തിയാണ് വീഡിയോ. 'ശത്രുക്കളെ എന്തിന് ഭയപ്പെടുന്നു...എന്താണ് മരണം...ഇന്നല്ലെങ്കില്‍ നാളെ നമ്മള്‍ മരിക്കും. നിങ്ങള്‍ക്ക് ഭയമുണ്ടെങ്കില്‍ ദൈവത്തെ ഭയപ്പെടണം.. എന്തിനാണ് പ്രാണികളെയും ചിലന്തികളെയും ഭയപ്പെടുന്നത്?'-എന്നും വീഡിയോയില്‍ പറയുന്നു.

ഇത്തരം പ്രവൃത്തികള്‍ അച്ചടക്കമില്ലായ്മയാണ്. തുടര്‍ന്നാണ് കോണ്‍സ്റ്റബിളിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചതെന്നും എഎസ്പി പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com