കോളജ് ടെറസില്‍ വെച്ചുള്ള സ്വകാര്യദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍  വൈറലായി; കമിതാക്കളായ വിദ്യാര്‍ത്ഥികള്‍ ജീവനൊടുക്കി

മാതാപിതാക്കളുടെ പരാതിയില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ബംഗലൂരു: സ്വകാര്യദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിനെത്തുടര്‍ന്ന് രണ്ട് കോളജ് വിദ്യാര്‍ത്ഥികള്‍ ജീവനൊടുക്കി. കര്‍ണാടക ദാവന്‍ഗരെയിലെ സ്വകാര്യ കോളജ് വിദ്യാര്‍ത്ഥികളായ ആണ്‍കുട്ടിയും പെണ്‍കുട്ടിയുമാണ് ആത്മഹത്യ ചെയ്തത്. 

വിദ്യാര്‍ത്ഥികള്‍ പ്രണയത്തിലായിരുന്നു. രണ്ടുമാസം മുമ്പ് കോളജിന്റെ ടെറസില്‍ വെച്ചുള്ള ഇവരുടെ സ്വകാര്യദൃശ്യങ്ങള്‍ ആരോ പകര്‍ത്തുകയായിരുന്നു. പിന്നീട് ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറി. വീഡിയോ വിദ്യാര്‍ത്ഥികളുടെ ബന്ധുക്കള്‍ക്കും ലഭിച്ചു. 

ഇതേത്തുടര്‍ന്നാണ് പെണ്‍കുട്ടി വീട്ടിലെ ഫാനില്‍ തൂങ്ങിമരിച്ചത്. പിന്നാലെ ആണ്‍കുട്ടിയും ജീവനൊടുക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇരുവരുടേയും മാതാപിതാക്കളുടെ പരാതിയില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com