പിഎസ്എൽവി സി 56 വിക്ഷേപിച്ചു; ഐഎസ്ആർഒയുടെ വാണിജ്യ ദൗത്യം

സിംഗപ്പൂരിന്റെ ഡിഎസ്–എസ്എആർ ഉപഗ്രഹവും മറ്റ് 6 ചെറു ഉപഗ്രഹങ്ങളുമാണ് വിക്ഷേപിച്ചത്
പിഎസ്എല്‍വിയുടെ വിക്ഷേപണം/ എഎന്‍ഐ
പിഎസ്എല്‍വിയുടെ വിക്ഷേപണം/ എഎന്‍ഐ

ചെന്നൈ: വാണിജ്യ ദൗത്യത്തിന്റെ ഭാഗമായി ഐഎസ്ആർഒയുടെ പിഎസ്എൽവി സി 56 വിക്ഷേപിച്ചു. രാവിലെ 6.30ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നായിരുന്നു വിക്ഷേപണം. സിംഗപ്പൂരിന്റെ ഡിഎസ്–എസ്എആർ ഉപഗ്രഹവും മറ്റ് 6 ചെറു ഉപഗ്രഹങ്ങളുമാണ് വിക്ഷേപിച്ചത്.

360 കിലോഗ്രാം ഭാരമുള്ള ഡിഎസ്–എസ്എആർ ഉപഗ്രഹത്തെ 535 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിലെത്തിക്കുകയാണ് ലക്ഷ്യം. വിക്ഷേപിച്ച ആറ് ഉപഗ്രഹങ്ങളിൽ  രണ്ടെണ്ണം മൈക്രോ സാറ്റലൈറ്റുകളും നാലെണ്ണം നാനോ സാറ്റുകളുമാണ്. ചന്ദ്രയാൻ 3ന്റെ വിജയകരമായ വിക്ഷേപണത്തിനു ശേഷം ഇസ്‌റോയുടെ വാണിജ്യ വിക്ഷേപണ ദൗത്യമാണിത്. 

ടെക്‌നോളജി ഡമോൺസ്‌ട്രേഷൻ മൈക്രോസാറ്റ‌‌‌ലൈറ്റായ വെലോക്സ് എഎം, പരീക്ഷണാത്മക ഉപഗ്രഹം അറ്റ്‌മോസ്ഫറിക് കപ്ലിങ് ആൻഡ് ഡൈനാമിക്‌സ് എക്‌സ്‌പ്ലോറർ (ആർക്കേഡ്), സ്കൂബ് 2, ന്യൂലിയോൺ, ​ഗലാസിയ തുടങ്ങി 6 ഉപഗ്രഹങ്ങളും പിഎസ്എൽവിയിൽ വിക്ഷേപിച്ചിട്ടുണ്ട്. പിഎസ്എൽവിയുടെ 58ാം ദൗത്യമാണിത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com