പരിണാമ സിദ്ധാന്തത്തിനു പിന്നാലെ പിരിയോഡിക് ടേബിളും പുറത്ത്; രാഷ്ട്രീയ പാര്‍ട്ടികളെയും ഒഴിവാക്കി എന്‍സിഇആര്‍ടി

എന്‍സിഇആര്‍ടി പാഠപുസ്തകങ്ങളില്‍ നിന്ന് കൂടുതല്‍ ഭാഗങ്ങള്‍ ഒഴിവാക്കി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: എന്‍സിഇആര്‍ടി പാഠപുസ്തകങ്ങളില്‍ നിന്ന് കൂടുതല്‍ ഭാഗങ്ങള്‍ ഒഴിവാക്കി. ജനാധിപത്യം നേരിടുന്ന വെല്ലുവിളികളും പിരിയോഡിക് ടേബിളും പുറത്തുപോയ പാഠഭാഗങ്ങളിലുണ്ട്. ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം പാഠഭാഗങ്ങളില്‍ നിന്ന് ഒഴിവാക്കിയതിന് പിന്നാലെയാണ് പുതിയ മാറ്റങ്ങള്‍. പഠനഭാരം കുറയ്ക്കാനാണ് എന്നാണ് വിശദീകരണം. 

സയന്‍സ് പാഠപുസ്‌കതത്തില്‍ നിന്ന് അഞ്ചാമത്തെ ചാപ്റ്റര്‍ ആയ പിരിയോഡിക് ക്ലാസിഫിക്കേഷന്‍സ് ഓഫ് എലമെന്റ്‌സ് ഒഴിവാക്കി. 14മത്തെ ചാപ്റ്റര്‍ ആയ ഊര്‍ജ്ജ സ്രോതസ്സുകള്‍, പ്രകൃതി വിഭവങ്ങളുടെ സുസ്തിരത എന്നിവയും ഒഴിവാക്കി. 

പൊളിറ്റിക്കല്‍ സയന്‍സില്‍ നിന്ന് ഇന്ത്യയിലെ പ്രധാനപ്പെട്ട മുന്നേറ്റങ്ങള്‍ (ചാപ്റ്റര്‍ 5), രാഷ്ട്രീയ പാര്‍ട്ടികള്‍ (ചാപ്റ്റര്‍ 6), ജനാധിപത്യം നേരിടുന്ന വെല്ലുവിളികള്‍ (ചാപ്റ്റര്‍ 8) എന്നിവയും ഒഴിവാക്കി. 

കോവിഡ് വ്യാപനത്തിന് പിന്നാലെ, കുട്ടികളുടെ പഠന ഭാരം കുറയ്ക്കാനായി പാഠഭാഗങ്ങളില്‍ മാറ്റം വരുത്തുന്ന പ്രക്രിയ എന്‍സിഇആര്‍ടി ആരംഭിച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് പ്രധാനപ്പെട്ട വിഷയങ്ങള്‍ പാഠഭാഗങ്ങളില്‍ നിന്ന ഒഴിവാക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com