ട്രെയിൻ ദുരന്തം; 29 ട്രെയിനുകൾ കൂടി റദ്ദാക്കി, 45 എണ്ണം വഴിതിരിച്ചുവിട്ടു

29 ട്രെയിനുകൾ കൂടി റദ്ദാക്കി
ചിത്രം: എഎന്‍ഐ
ചിത്രം: എഎന്‍ഐ

ന്യൂഡൽഹി: ഒഡീഷ ട്രെയിൻ ദുരന്തത്തെ തുടർന്ന് ഇന്ന് രാജ്യവ്യാപകമായി 29 ട്രെയിനുകൾ കൂടി റദ്ദാക്കി. ഇന്നലെ റദ്ദാക്കിയ ട്രെയിനുകൾക്ക് പുറമേയാണിത്. ഇതോടെ റെയിൽവെ റദ്ദാക്കിയ ട്രെയിനുകളിലും എണ്ണം 85 ആയി. 45 ട്രെയിനുകൾ വഴി തിരിച്ചു വിട്ടു. കേരളത്തിൽ നിന്നും തിരുവനന്തപുരം-ഷാലിമാർ ദ്വൈവാര എക്സ്പ്രസ്, കന്യാകുമാരി ദിബ്രുഗർ വിവേക് എക്സ്പ്രസ് എന്നീ ട്രെയിനുകൾ വഴി തിരിച്ചു വിട്ട ട്രെയിനുകളിൽ ഉൾപ്പെടുന്നു. 

യു​ദ്ധകാല അടിസ്ഥാനത്തിൽ പാളങ്ങൾ നേരെയാക്കാനാണ് റെയിൽവെയുടെ ശ്രമം. ഇതിനായി ആയിരത്തോളം ജീവനക്കാരെ നിയോ​ഗിച്ചിട്ടുണ്ട്. അതേസമയം ‌ചെന്നൈ സെൻട്രലിൽ നിന്ന് ഒഡീഷയിലെ ഭദ്രകിലേക്കും ശനിയാഴ്ച പ്രത്യേക ട്രെയിൻ ഏർപ്പെടുത്തിയിരുന്നു. ഭുവനേശ്വറിൽ നിന്ന് ചെന്നൈയിലേക്ക് വരുന്നവർക്കും ചെന്നൈയിൽ നിന്ന് ഒഡീഷയിലേക്ക് പോകുന്ന അപകടത്തിൽപ്പെട്ടവരുടെ ബന്ധുക്കൾക്കും സൗജന്യ യാത്രയാണ് അനുവദിച്ചത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com