മൃതദേഹം വേവിച്ച് തെരുവുനായകള്‍ക്ക് കൊടുത്തു; അടുക്കളയില്‍ ബക്കറ്റില്‍ വെട്ടിനുറുക്കിയ നിലയില്‍ ശരീരഭാഗങ്ങള്‍

മുംബൈ മീരാറോഡ് ഈസ്റ്റിലെ ഫ്‌ലാറ്റിലെ ഏഴാം നിലയിലാണ് 56കാരനായ പ്രതി മനോജ് സാനെയും സരസ്വതി വൈദ്യയും താമസിച്ചിരുന്നത്
സരസ്വതി വൈദ്യ, മനോജ് സാനെ/ എഎൻഐ
സരസ്വതി വൈദ്യ, മനോജ് സാനെ/ എഎൻഐ

മുംബൈ: ജീവിതപങ്കാളിയെ കൊലപ്പെടുത്തി കഷണങ്ങളായി വെട്ടിനുറുക്കിയ സംഭവത്തില്‍ അറസ്റ്റിലായ പ്രതി മനോജ് സാനെ, തെളിവു നശിപ്പിക്കുന്നതിന്റെ ഭാഗമായി മൃതദേഹ അവശിഷ്ടങ്ങള്‍ തെരുവുനായക്ക് നല്‍കിയിരുന്നതായി സംശയം. മനോജ് സാനെ തെരുവുനായകള്‍ക്ക് ഭക്ഷണം നല്‍കിയിരുന്ന കാര്യം സമീപവാസികളാണ് പൊലീസിനെ അറിയിച്ചത്. പൊലീസ് ഫ്‌ലാറ്റില്‍ നടത്തിയ പരിശോധനയില്‍ കുക്കറില്‍ വേവിച്ച നിലയില്‍ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയിരുന്നു. 

പ്രതി താമസിച്ചിരുന്ന ഫ്‌ലാറ്റിന് 100 മീറ്റര്‍ അകലെയുള്ള റെയില്‍വേ ട്രാക്കിനടുത്തെ അഴുക്കുചാലിലും മൃതദേഹാവശിഷ്ടങ്ങള്‍ കളഞ്ഞതായി പൊലീസിന് സൂചന ലഭിച്ചു. പ്രതിക്കൊപ്പം താമസിച്ചിരുന്ന സരസ്വതി വൈദ്യ എന്ന 32 കാരിയാണ് കൊല്ലപ്പെട്ടത്. യുവതിയുടെ മൃതദേഹ ഭാഗങ്ങളില്‍ പലതും ഇനിയും കണ്ടെടുക്കാനായിട്ടില്ല. മുംബൈ മീരാറോഡ് ഈസ്റ്റിലെ ഫ്‌ലാറ്റിലെ ഏഴാം നിലയിലാണ് 56കാരനായ പ്രതി മനോജ് സാനെയും സരസ്വതി വൈദ്യയും താമസിച്ചിരുന്നത്. 

അസഹനീയമായ ദുര്‍ഗന്ധത്തെത്തുടര്‍ന്ന് അയല്‍വാസി പ്രതിയായ മനോജ് സാനെയുടെ ഫ്‌ലാറ്റില്‍ മുട്ടി വിളിച്ചു. എന്നാല്‍ ഏറെ നേരത്തേക്ക് പ്രതികരണം ഒന്നുമുണ്ടായിരുന്നില്ല. മുറിക്കുള്ളില്‍ റൂം റിഫ്രഷ്‌നര്‍ സ്േ്രപ അടിക്കുന്നതിന്റെ ശബ്ദം കേട്ടു. തുടര്‍ന്നാണ് മുറി തുറന്നത്. ഇതിനു പിന്നാലെ മനോജ് സാനെ കറുത്ത പ്ലാസ്റ്റിഗ് ബാഗുമെടുത്ത് പുറത്തേക്ക് പോയി. സംശയം തോന്നിയ അയല്‍ക്കാര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. 

പൊലീസ് എത്തി പൂട്ടു തകര്‍ത്ത് അകത്തുകയറി പരിശോധിച്ചപ്പോഴാണ് യുവതിയുടെ മൃതദേഹങ്ങള്‍ വെട്ടി നുറുക്കിയ നിലയില്‍ കണ്ടെത്തുന്നത്. ശരീരഭാഗങ്ങള്‍ മുറിച്ച് അടുക്കളയില്‍ മൂന്നു ബക്കറ്റുകളിലും പ്ലാസ്റ്റിക് ബാഗുകളിലുമാക്കിയാണ് സൂക്ഷിച്ചിരുന്നത്. കുറച്ചു ഭാഗങ്ങള്‍ കുക്കറില്‍ വേവിച്ച ശേഷമാണ് കവറിലാക്കിയതെന്നും പൊലീസ് പറയുന്നു. ബക്കറ്റില്‍ രക്തവുമുണ്ടായിരുന്നു. യുവതിയുടെ മുടി മുറിച്ച് ബെഡ്‌റൂമില്‍ പ്രത്യേകം സൂക്ഷിച്ചിരുന്നു. 

മുറിയില്‍ നിന്നും മരം മുറിക്കുന്ന കട്ടറും നിരവധി റൂം ഫിഫ്രഷ്‌നറുകളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. സരസ്വതി ആത്മഹത്യ ചെയ്തതാണെന്നും, പൊലീസിന്റെ അറസ്റ്റ് ഭയന്നാണ് മൃതദേഹം കഷണങ്ങളാക്കി മുറിച്ച് ഉപേക്ഷിക്കാന്‍ ശ്രമിച്ചതെന്നുമാണ് മനോജ് സാനെ പൊലീസിനോട് പറഞ്ഞത്. റേഷന്‍ കടയിലാണ് മനോജ് സാനെ ജോലി ചെയ്തിരുന്നത്. അനാഥയായ സരസ്വതി വൈദ്യയെ 15 കൊല്ലം മുമ്പാണ് സാനെ പരിചയപ്പെടുന്നത്. 

മൃതദേഹങ്ങള്‍ 20 കഷണങ്ങളായാണ് മുറിച്ചിരുന്നത്. ഒമ്പതു വര്‍ഷമായി സരസ്വതി വൈദ്യ പ്രതി മനോജ് സാനെയ്‌ക്കൊപ്പം താമസിച്ചു വരികയാണ്. കണ്ടെടുത്ത മൃതദേഹാവശിഷ്ടങ്ങള്‍ മുംബൈയിലെ ജെജെ ഹോസ്പിറ്റലില്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചതായി ഡിസിപി ജയന്ത് ബിജ്ബലെ അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതി മനോജ് സാനെയെ ഈ മാസം 16 വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com