ചെന്നൈ: തമിഴ്നാട്ടില്‍ ലോക്കല്‍ ട്രെയിന്‍ പാളം തെറ്റി. ആര്‍ക്കും പരിക്കില്ലെന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചു.
ചെന്നൈ ബാസിന് ബ്രിഡ്ജിന് സമീപം ഇന്ന് രാവിലെയാണ് സംഭവം. ചെന്നൈ സെന്‍ട്രലില്‍ നിന്ന് തിരുവല്ലൂരിലേക്ക് പോകുകയായിരുന്ന ട്രെയിനാണ് പാളം തെറ്റിയത്.
ട്രെയിനിന്റെ അവസാന കോച്ചിന്റെ വീലാണ് പാളം തെറ്റിയത്. പാളം തെറ്റിയ കോച്ച് ട്രെയിനില്‍ നിന്ന് വേര്‍പ്പെടുത്തി. ട്രെയിന്‍ പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായും ദക്ഷിണ റെയില്‍വേ അറിയിച്ചു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ