കോവിഡ് വാക്‌സിന്‍ എടുത്തവരുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നിട്ടില്ല; വിശദീകരണവുമായി കേന്ദ്രം 

കോവിന്‍ പോര്‍ട്ടലില്‍ നിന്ന് വ്യക്തിഗത വിവരങ്ങള്‍ ചോര്‍ന്നു എന്ന ആരോപണത്തിന് യാതൊരുവിധ അടിസ്ഥാനവുമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍
വാക്‌സിനേഷന്‍, ഫയല്‍ ചിത്രം
വാക്‌സിനേഷന്‍, ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: കോവിന്‍ പോര്‍ട്ടലില്‍ നിന്ന് വ്യക്തിഗത വിവരങ്ങള്‍ ചോര്‍ന്നു എന്ന ആരോപണത്തിന് യാതൊരുവിധ അടിസ്ഥാനവുമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ആരോപണത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള സൈബര്‍ സെക്യൂരിറ്റി ഏജന്‍സിയായ സെര്‍ട്ടിനോട് ആവശ്യപ്പെട്ടതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

കോവിഡ് വാക്‌സിന്‍ എടുക്കാനായി ആശ്രയിക്കുന്ന കോവിന്‍ പോര്‍ട്ടല്‍ പൂര്‍ണമായി സുരക്ഷിതമാണ്. വ്യക്തിഗത വിവരങ്ങള്‍ ചോരാതിരിക്കാന്‍ ആവശ്യമായ സുരക്ഷാ മാര്‍ഗങ്ങള്‍ സ്വീകരിച്ചിട്ടുണ്ട്. കോവിനിലെ സുരക്ഷാ സംവിധാനങ്ങള്‍ വിലയിരുത്താന്‍ ആഭ്യന്തര തലത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്് എന്നും ആരോഗ്യമന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.

കോവിന്‍ പോര്‍ട്ടലില്‍ നിന്ന് വ്യക്തിഗത വിവരങ്ങള്‍ ചോര്‍ന്നു എന്ന ആരോപണം അടിസ്ഥാനരഹിതവും ബാലിശവുമാണെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. വാക്സിന്‍ എടുക്കാനായി കോവിന്‍ പോര്‍ട്ടലില്‍ നല്‍കിയ വ്യക്തിഗത വിവരങ്ങള്‍ ആര്‍ക്കുമെടുക്കാന്‍ പാകത്തില്‍ ടെലിഗ്രാം ആപ്പില്‍ ലഭ്യമാണ് എന്ന തരത്തിലാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ഫോണ്‍നമ്പര്‍ നല്‍കിയാല്‍ ലഭ്യമാകും വിധമാണ് ടെലിഗ്രാം ആപ്പിലെ ഒരു ചാറ്റ്‌ബോട്ടിലൂടെ വിവരങ്ങള്‍ ചോര്‍ന്നത് എന്നാണ് ആരോപണം.

വാക്സിന്‍ സ്വീകരിക്കാനായി രജിസ്റ്റര്‍ ചെയ്ത ഫോണ്‍നമ്പര്‍ നല്‍കിയാല്‍ വാക്സിന്‍ സ്വീകരിച്ചയാളുടെ പേര്, ആധാര്‍നമ്പര്‍, ജനനത്തീയതി, വാക്സിന്‍ സ്വീകരിച്ച കേന്ദ്രത്തിന്റെ വിലാസം എന്നിവ ലഭിക്കുന്ന തരത്തിലാണ് വ്യക്തിഗത വിവരങ്ങള്‍ ചോര്‍ന്നതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇതിനെ തുടര്‍ന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ വിശദീകരണം.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com