രണ്ടു ബള്‍ബുകള്‍ മാത്രമുള്ള ഷെഡില്‍ താമസം; വയോധികയ്ക്ക് ലഭിച്ചത് ഒരു ലക്ഷം രൂപയുടെ വൈദ്യുതി ബില്‍, ഞെട്ടല്‍

കര്‍ണാടകയില്‍ ഷെഡില്‍ കഴിയുന്ന വയോധികയ്ക്ക് ഒരു ലക്ഷം രൂപയുടെ ഇലക്ട്രിസിറ്റി ബില്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ബംഗളൂരു: കര്‍ണാടകയില്‍ ഷെഡില്‍ കഴിയുന്ന വയോധികയ്ക്ക് ഒരു ലക്ഷം രൂപയുടെ ഇലക്ട്രിസിറ്റി ബില്‍. രണ്ടു ബള്‍ബുകള്‍ മാത്രമുള്ള ചെറിയ കൂരയില്‍ കഴിയുന്ന വയോധികയ്ക്കാണ് 1.03 ലക്ഷം രൂപയുടെ ഭീമമായ വൈദ്യുതി ബില്‍ ലഭിച്ചത്. മെയ് മാസത്തെ വൈദ്യുതി ഉപഭോഗത്തിന്റെ ബില്ലാണിത്.

കോപ്പല്‍ താലൂക്കിലെ ഭാഗ്യനഗറില്‍ താമസിക്കുന്ന ഗിരിജമ്മയ്ക്കാണ് ബില്‍ ലഭിച്ചത്. ചേരിയില്‍ താമസിക്കുന്ന ബിപിഎല്‍ കുടുംബങ്ങള്‍ക്ക് കുറഞ്ഞ നിരക്കില്‍ വൈദ്യുതി നല്‍കുന്ന സര്‍ക്കാരിന്റെ ഭാഗ്യജ്യോതി പദ്ധതിയുടെ ഗുണഭോക്താവാണ് ഗിരിജമ്മ. ഇതനുസരിച്ച് ഗിരിജയ്ക്ക് 18 യൂണിറ്റ് വൈദ്യുതി സൗജന്യമാണ്. അങ്ങനെയിരിക്കേ ഒരു ലക്ഷം രൂപയുടെ വൈദ്യുതി ബില്‍ കണ്ട് ഞെട്ടിരിക്കുകയാണ് ഗിരിജമ്മ.

എല്ലാ മാസവും 70- 80 രൂപയുടെ വൈദ്യുതി ബില്ലാണ് തനിക്ക് ലഭിക്കാറ് എന്ന് ഗിരിജമ്മ പറയുന്നു. എന്നാല്‍ മെയ് മാസത്തെ ബില്‍ കണ്ട് ഞെട്ടി. വീട്ടില്‍ ആകെ രണ്ടു ബള്‍ബുകള്‍ മാത്രമാണ് ഉള്ളത്. ടിവിയോ, മിക്‌സര്‍ ഗ്രൈന്‍ഡറോ ഒന്നുംതന്നെ വീട്ടില്‍ ഇല്ല. ഇക്കാര്യം ചോദിക്കാന്‍ ഗുല്‍ബര്‍ഗ ഇലക്ട്രിസിറ്റി വിതരണ കമ്പനിയെ സമീപിച്ചപ്പോള്‍ എന്താണ് ബില്ലിലുള്ളത് അത് അടയ്ക്കാനാണ് ആദ്യം ആവശ്യപ്പെട്ടതെന്നും ഗിരിജമ്മ പറയുന്നു. 

സംഭവത്തില്‍ നാട്ടുകാരുടെ പ്രതിഷേധം കനത്തതോടെ, അധികൃതര്‍ വന്നുപരിശോധിച്ചപ്പോള്‍ മീറ്ററിന്റെ പിഴവാണ് കാരണമെന്ന് കണ്ടെത്തി. മീറ്ററിന്റെ പിഴവ് കൊണ്ടാണ് ഭീമമായ ബില്‍ കിട്ടാന്‍ കാരണമെന്നും അധികൃതര്‍ വ്യക്തമാക്കി. പ്രശ്‌നം ഉടന്‍ തന്നെ പരിഹരിക്കുമെന്നും അസൗകര്യം നേരിട്ടതിന് മാപ്പുപറയുന്നതായും ഗുല്‍ബര്‍ഗ ഇലക്ട്രിസിറ്റി വിതരണ കമ്പനി ട്വീറ്റ് ചെയ്തു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com