'ഇന്ത്യയിൽ വിവേചനമില്ല, ജനാധിപത്യം ഞങ്ങളുടെ രക്തത്തിൽ അലിഞ്ഞു ചേർന്നിരിക്കുന്നു'; മോദി

രാജ്യത്തെ അഭിപ്രായസ്വാതന്ത്ര്യവും ന്യൂനപക്ഷങ്ങളുടെ അവകാശസംരക്ഷണവും സംബന്ധിച്ച ചോദ്യങ്ങളോടു പ്രതികരിക്കുകയായിരുന്നു മോദി
മോദിയും ബൈഡനും വൈറ്റ് ഹൗസിൽ/ പിടിഐ
മോദിയും ബൈഡനും വൈറ്റ് ഹൗസിൽ/ പിടിഐ

വാഷിങ്ടൺ; ഇന്ത്യയിൽ ന്യൂനപക്ഷങ്ങളോടു വിവേചനമില്ലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭരണഘടന അധിഷ്ഠിതമാക്കി പ്രവർത്തിക്കുന്ന കേന്ദ്ര സർക്കാർ ജാതി–മത–ലിംഗ വേർതിരിവില്ലാതെയാണു നയങ്ങൾ നടപ്പാക്കുന്നതെന്നു മോദി പറഞ്ഞു. യുഎസ് പ്രസിഡന്റ് ജോ ബൈഡനൊപ്പം നടത്തിയ പ്രസ്മീറ്റിൽ സംസാരിക്കുകയായിരുന്നു മോദി. 

രാജ്യത്തെ അഭിപ്രായസ്വാതന്ത്ര്യവും ന്യൂനപക്ഷങ്ങളുടെ അവകാശസംരക്ഷണവും സംബന്ധിച്ച ചോദ്യങ്ങളോടു പ്രതികരിക്കുകയായിരുന്നു മോദി. ചോദ്യത്തിലെ ആരോപണം നിഷേധിച്ച പ്രധാനമന്ത്രി ആളുകള്‍ ഇങ്ങനെ പറയുന്നതിൽ ആശ്ചര്യപ്പെടുന്നതായി അദ്ദേഹം പറഞ്ഞു. ഇന്ത്യയുടേയും യുഎസിന്റേയും ഡിഎൻഎയിൽ ജനാധിപത്യമുണ്ട്. നമ്മുടെ രക്തത്തിൽ അത് അലിഞ്ഞു ചേർന്നിരിക്കു‌കയാണ്. ഭരണഘടനയിൽ തന്നെ അതുണ്ട്. ഞങ്ങൾ ജനാധിപത്യരാജ്യമാണെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടെങ്കിൽ വിവേചനത്തേക്കുറിച്ച് ചോദിക്കേണ്ടകാര്യമില്ല.- മോദി പറഞ്ഞു. 

മാനുഷിക മൂല്യങ്ങളും മനുഷ്യാവകാശങ്ങളും ഇല്ലെങ്കില്‍ ജനാധിപത്യമില്ല. ജനാധിപത്യത്തില്‍ ജീവിക്കുമ്പോള്‍ വിവേചനത്തിന്റെ പ്രശ്‌നമില്ലെന്നും അദ്ദേഹം പറഞ്ഞു. 'തന്റെ സര്‍ക്കാര്‍ ഒന്നിലും വിവേചനം കാണിക്കുന്നില്ല. ജാതി മത വിവേചനങ്ങളില്ലാതെയാണ് സേവനങ്ങളുടെ കൈമാറ്റങ്ങള്‍ നടക്കുന്നത്. സബ്കാ സാത് സബ്കാ വികാസ് എന്നതാണ് മുദ്രാവാക്യം. മതമോ ജാതിയോ പ്രായമോ ഭൂമിശാസ്ത്രമോ പരിഗണിക്കാതെ എല്ലാവര്‍ക്കും രാജ്യത്ത് സൗകര്യങ്ങള്‍ ലഭ്യമാണ്' മോദി പറഞ്ഞു.

യുഎസ് പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തെ മോദി അഭിസംബോധന ചെയ്തു. ഇന്ത്യയിൽ സാങ്കേതികരംഗത്തെ കുതിച്ചുചാട്ടവും പ്രാദേശിക ഭരണകൂടത്തിലെ വനിതാ മുന്നേറ്റവും മോദി എടുത്തുപറഞ്ഞു. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com