പുകവലിച്ചത് ടീച്ചര്‍മാര്‍ പിടികൂടി;  ബെല്‍റ്റ് കൊണ്ട് ക്രൂരമായി അടിയേറ്റ പത്താം ക്ലാസുകാരന്‍ മരിച്ചു

അമ്മയുടെ മൊബൈല്‍ ഫോണ്‍ റിപ്പയറിങ് ഷോപ്പില്‍ നിന്ന് വാങ്ങി തിരികെ വീട്ടിലേക്ക് മടങ്ങുന്നതിനിടെ പത്താം ക്ലാസ് വിദ്യാര്‍ഥി സുഹൃത്തുക്കള്‍ക്കൊപ്പം പുകവലിച്ചിരുന്നു.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പട്‌ന: ബിഹാറില്‍ പൊതുസ്ഥലത്ത് പുകവലിച്ചതിന് അധ്യാപകരുടെ മര്‍ദനമേറ്റ പതിനഞ്ചുകാരന്‍ മരിച്ചു. ചമ്പാരന്‍ സ്വദേശിയായ ബജ്‌രംഗി കുമാര്‍ ആണ് ചികിത്സയിലിരിക്കെ മരിച്ചത്. 

അമ്മയുടെ മൊബൈല്‍ ഫോണ്‍ റിപ്പയറിങ് ഷോപ്പില്‍ നിന്ന് വാങ്ങി തിരികെ വീട്ടിലേക്ക് മടങ്ങുന്നതിനിടെ പത്താം ക്ലാസ് വിദ്യാര്‍ഥി സുഹൃത്തുക്കള്‍ക്കൊപ്പം പുകവലിച്ചിരുന്നു. ഇതു കണ്ട സ്‌കൂളിന്റെ ചെയര്‍മാന്‍ കുട്ടിയോട് ദേഷ്യപ്പെട്ടു. ഈ സമയത്ത് ചെയര്‍മാനോടൊപ്പം ബന്ധുവായ ഒരു അധ്യാപകനും ഉണ്ടായിരുന്നു.തുടര്‍ന്ന് ചെയര്‍മാന്‍ കുട്ടിയുടെ പിതാവിനെ ഇക്കാര്യം വിളിച്ചറിയിക്കുകയും ചെയ്തു. വിദ്യാര്‍ഥിയെ മറ്റ് അധ്യാപകര്‍ സ്‌കൂള്‍ കോമ്പൗണ്ടിലേക്ക് വലിച്ചിഴയ്ക്കുകയും  ക്രൂരമായി മര്‍ദിക്കുകയും ചെയ്തതായി കുട്ടിയുടെ അമ്മയും സഹോദരിയും പറഞ്ഞു. കുട്ടിയെ ശരീരരമാസകലം ബെല്‍റ്റ് കൊണ്ട് അടിച്ചതായും ഇവര്‍ പറയുന്നു.

അടിയേറ്റ് അബോധാവസ്ഥയിലായ വിദ്യാര്‍ഥിയെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി മുസാഫര്‍പൂരിലെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുട്ടിയുടെ ശരീരമാസകലം പരിക്കേറ്റതായും ബന്ധുക്കള്‍ പറയുന്നു. എന്നാല്‍ വിദ്യാര്‍ഥിയെ മര്‍ദിച്ചിട്ടില്ലെന്നാണ് സ്‌കൂള്‍ അധികൃതര്‍ പറയുന്നത്. പുകവലിച്ച കാര്യം വീട്ടുകാരോട് പറയുമെന്ന് ഭയപ്പെട്ട് വിഷം കഴിച്ചതെന്നാണ് അധ്യാപകരുടെ വാദം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com