
ശ്രീനഗര്‍: പള്ളിയിലെത്തി 'ജയ് ശ്രീറാം', 'ഭാരത് മാതാ കീ ജയ്' എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്താന്‍ മുസ്ലീങ്ങളെ പട്രോളിംഗ് സംഘം നിര്‍ബന്ധിച്ചതിനെ തുടര്‍ന്ന് ജമ്മു കശ്മീരിലെ ഒരു സുരക്ഷാ സേനാ ഉദ്യോഗസ്ഥനെ ഡ്യൂട്ടിയില്‍ നിന്ന് നീക്കിയതായി റിപ്പോര്‍ട്ട്. ശനിയാഴ്ച രാവിലെ പുല്‍വാമ ജില്ലയിലെ സദൂര ഗ്രാമത്തിലാണ് സംഭവം.
ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിമാരായ ഗുലാം നബി ആസാദ്, ഒമര്‍ അബ്ദുള്ള, മെഹബൂബ മുഫ്തി എന്നിവര്‍ സംഭവത്തില്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടിരുന്നു. എന്നാല്‍ സുരക്ഷാ സേന ഉദ്യോദഗസ്ഥനെ മാറ്റി കാര്യത്തില്‍ സൈന്യമോ പൊലീസോ ഔദ്യോഗികമായി അറിയിച്ചിട്ടില്ല. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഗ്രാമം സന്ദര്‍ശിച്ച ശേഷം വിഷയം പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് അറിയിച്ചിരുന്നു.
ജയ് ശ്രീറാം വിളിക്കാന്‍ നിര്‍ബന്ധിക്കുന്നതിന് മുന്‍പ് സൈനികര്‍ മര്‍ദിച്ചതായും നാട്ടുകാര്‍ ആരോപിച്ചു. ശനിയാഴ്ച പുലര്‍ച്ചെ മുസ്ലീം പള്ളിയില്‍ നിന്ന് പ്രഭാത നമസ്‌കാരത്തിന് വിളിച്ചപ്പോഴാണ് സംഭവം നടന്നതെന്ന് ഗ്രാമവാസികള്‍ പറയുന്നു. എന്നാല്‍ അവരോട് ഭാരത് മാതാ കീ ജയ് വിളിക്കാന്‍ ആവശ്യപ്പെട്ടുവെന്നതാണ് സ്ഥിരീകരിച്ചിട്ടുള്ളതെന്ന് ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍.
സംഭവം വളരെ ഭയാനകമാണെന്ന് മുന്‍ എംഎല്‍എയും ജമ്മു കശ്മീര്‍ കോണ്‍ഫറന്‍സ് മേധാവിയുമായ സജാദ് ലോണ്‍ പറഞ്ഞു. ഇനിയൊരിക്കലും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഭരണകൂടം വേണ്ടതെല്ലാം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. എന്തൊരു പരിതാപകരമായ അവസ്ഥയാണ് ഇതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
ഈ വാര്‍ത്ത കൂടി വായിക്കൂ കനിമൊഴിയുടെ ബസ് യാത്ര; ജോലി പോയ വനിതാ ഡ്രൈവര്‍ക്ക് കാര്‍ സമ്മാനം നല്കി കമല്‍ ഹാസന്
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക