'ഭരണഘടനയില്‍ പറയുന്നുണ്ട്';ഏകീകൃത സിവില്‍ കോഡിനെ പിന്തുണച്ച് എഎപി

ഏകീകൃത സിവില്‍ കോഡിനെ പിന്തുണച്ച് എഎപി
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം കെജരിവാള്‍/പിടിഐ
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം കെജരിവാള്‍/പിടിഐ

ന്യൂഡല്‍ഹി: ഏകീകൃത സിവില്‍ കോഡിനെ പിന്തുണച്ച് എഎപി. 'ഏകീകൃത സിവില്‍ കോഡിനെ തത്വത്തില്‍ പാര്‍ട്ടി പിന്തുണയ്ക്കുന്നു. ഏകീകൃത സിവില്‍ കോഡ് കൊണ്ടുവരണമെന്ന് ഭരണഘടനയുടെ 44-ാം അനുച്ഛേദത്തില്‍ പറയുന്നുണ്ടെന്ന് എഎപി നേതാവ് സന്ദീപ് പഥക് പറഞ്ഞു. എല്ലാ മത വിഭാഗങ്ങളുമായും രാഷ്ട്രീയ പാര്‍ട്ടികളുമായി ചര്‍ച്ച നടത്തി വിഷത്തില്‍ സമവായം കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു. 

ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നതിനെ സംബന്ധിച്ച് ചര്‍ച്ചകള്‍ ആരംഭിക്കണമെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി മധ്യപ്രദേശില്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പിന്തുണയുമായി എഎപി രംഗത്തെത്തിയത്. രണ്ട് നിയമങ്ങള്‍ വെച്ച് ഒരു രാജ്യത്തിന് എങ്ങനെ മുന്നോട്ടു പോകാന്‍ സാധിക്കും എന്നായിരുന്നു പ്രധാനമന്ത്രിയുടെ ചോദ്യം. 

ഇതിന് പിന്നാലെ, പ്രധാനമന്ത്രിയെ വിമര്‍ശിച്ച് പ്രതിപക്ഷം രംഗത്തുവന്നിരുന്നു. പട്ടിണി, പണപ്പെരുപ്പം, തൊഴിലില്ലായ്മ, മണിപ്പൂര്‍ കലാപം അടക്കമുള്ള പ്രധാന പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് പ്രധാനമന്ത്രി വിഭജന രാഷ്ട്രീയം പറയുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. 

ഡല്‍ഹി ഭരണ നിര്‍വഹണം സംബന്ധിച്ച് കേന്ദ്രസര്‍ക്കാരുമായി ഉടക്കി നില്‍ക്കവെയാണ് എഎപിയുടെ പിന്തുണ എന്നത് ശ്രദ്ധേയമാണ്. ബിഹാറിലെ പട്‌നയില്‍ നടന്ന പ്രതിപക്ഷ കക്ഷികളുടെ യോഗത്തില്‍, ഡല്‍ഹി ഭരണ നിര്‍വഹണ വിഷയത്തില്‍ കോണ്‍ഗ്രസ് തങ്ങളെ പിന്തുണയ്ക്കണമെന്ന എഎപിയുടെ ആവശ്യത്തിന് കാര്യമായ പിന്തുണ ലഭിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ്, ഏകീകൃത സിവില്‍ കോഡ് വിഷയത്തില്‍ കേന്ദ്രത്തെ പിന്തുണച്ച് എഎപി രംഗത്തെത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com