വെടിയുതിര്‍ത്തത് നാല് റൗണ്ട്; സീറ്റിലും ഡോറിലും ബുള്ളറ്റുകള്‍ തുളഞ്ഞു കയറി, ചന്ദ്രശേഖര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് വെടിവെപ്പില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.
ചിത്രം: എഎന്‍ഐ
ചിത്രം: എഎന്‍ഐ

ലഖ്‌നൗ: ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് വെടിവെപ്പില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. നാല് റൗണ്ട് വെടിയുതിര്‍ത്തതില്‍ ഒരു ബുള്ളറ്റ് ചന്ദ്രശേഖറിന്റെ ദേഹത്ത് കൊണ്ടു. മൂന്നെണ്ണം കാര്‍ ഡോറിലും സീറ്റിലും തുളഞ്ഞുകയറി. ചന്ദ്രശേഖറിന്റെ ഇടത് പുറംഭാഗത്താണ് വെടിയേറ്റത്. കാറിന്റെ  ഡോര്‍ തുളച്ചുകയറിയ ബുള്ളറ്റാണ് ദേഹത്ത് കൊണ്ടത്. സഹരാന്‍പൂരിലെ ആശുപത്രിയില്‍ ചികിത്സയിലുള്ള അദ്ദേഹത്തിന്റെ പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്.

സഹരാന്‍പൂരില്‍ സംഘടനാ പ്രവര്‍ത്തകന്റ് വീട്ടില്‍ നടന്ന പരിപാടിയില്‍ പങ്കെടുക്കാനായിരുന്നു ചന്ദ്രശേഖര്‍ ആസാദ് എത്തിയത്. ചന്ദ്രശേഖറും അനുയായികളും സഞ്ചരിച്ച വാഹനത്തിന് നേരെ മറ്റൊരു വാഹനത്തിലെത്തിയ അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു.

ടൊയോട്ട ഫോര്‍ച്യൂണര്‍ കാറില്‍ മുന്‍സീറ്റിലായിരുന്നു ചന്ദ്രശേഖര്‍ ആസാദ് സഞ്ചരിച്ചത്. ദിയോബന്ദില്‍ വെച്ച് ഹരിയാന രജിസ്‌ട്രേഷനിലുള്ള മാരുതി സ്വിഫ്റ്റ് ഡിസയര്‍ കാറിലെത്തിയ അക്രമികള്‍ ചന്ദ്രശേഖറിന് നേരെ നിറയൊഴിച്ചു. ചന്ദ്രശേഖറിന്റെ ഇളയ സഹോദരന്‍ ഉള്‍പ്പെടെ അഞ്ച് പേരായിരുന്നു കാറിലുണ്ടായിരുന്നത്.

കാറിന്റെ ചില്ലുകള്‍ വെടിവെപ്പില്‍ തകര്‍ന്നു. ചന്ദ്രശേഖര്‍ ഇരുന്ന സീറ്റില്‍ ബുള്ളറ്റ് തുളച്ചുകയറിയ നിലയിലാണ്. ഡോറിലും ബുള്ളറ്റ് തുളച്ചുകയറി. ഭീരുത്വം നിറഞ്ഞ ആക്രമണമാണ് ചന്ദ്രശേഖര്‍ ആസാദിന് നേരെയുണ്ടായതെന്ന് ഭീം ആര്‍മി പ്രതികരിച്ചു. ആക്രമണത്തിന് പിന്നിലുള്ളവര്‍ക്കെതിരെ കടുത്ത നടപടി വേണമെന്നും ആവശ്യപ്പെട്ടു.ജംഗിള്‍ രാജാണ് സംസ്ഥാനത്ത് നടപ്പാക്കുന്നതെന്ന് ആക്രമണത്തെ അപലപിച്ച എസ്പി നേതാവ് അഖിലേഷ് യാദവ് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com