രഥം വൈദ്യുതി ലൈനില്‍ തട്ടി; ഏഴുപേര്‍ ഷോക്കേറ്റ് മരിച്ചു, 18പേര്‍ ഗുരുതരാവസ്ഥയില്‍, ത്രിപുരയില്‍ ഘോഷയാത്രക്കിടെ വന്‍ അപകടം

ത്രിപുരയിലെ ഉനകോട്ടി ജില്ലയിലെ കുമാര്‍ഘട്ടില്‍ രഥഘോഷയാത്രയ്ക്കിടെ വൈദ്യുതാഘാതമേറ്റ് രണ്ടുകുട്ടികളടക്കം ഏറുപേര്‍ മരിച്ചു
വീഡിയോ സ്‌ക്രീന്‍ഷോട്ട്
വീഡിയോ സ്‌ക്രീന്‍ഷോട്ട്


അഗര്‍ത്തല: ത്രിപുരയിലെ ഉനകോട്ടി ജില്ലയിലെ കുമാര്‍ഘട്ടില്‍ രഥഘോഷയാത്രയ്ക്കിടെ വൈദ്യുതാഘാതമേറ്റ് രണ്ടുകുട്ടികളടക്കം ഏറുപേര്‍ മരിച്ചു. പതിനെട്ടു പേര്‍ ഗുരുതരാവസ്ഥയിലാണ്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഘോഷയാത്രയ്ക്ക് ഉപയോഗിച്ച ഇരുമ്പ് കൊണ്ട് നിര്‍മിച്ച രഥം ഹൈവോള്‍ട്ടേജിലുള്ള ഇലക്ട്രിക് കമ്പിയുമായി കൂട്ടിമുട്ടിയതാണ് അപകടത്തിന് കാരണം. 

133 കെവി ലൈനില്‍ തട്ടിയ രഥത്തിന് തീപിടിക്കുകയായിരുന്നു. വൈകുന്നേരം 4.30ഓടെയായിരുന്നു സംഭവം. ഘോഷയാത്രയില്‍ ആയിരക്കണക്കിന് പേരാണ് പങ്കെടുത്തത്. 

സംഭവത്തില്‍ ത്രിപുര മുഖ്യമന്ത്രി മണിക് സാഹ അനുശോചനം രേഖപ്പെടുത്തി. അഗര്‍ത്തലയില്‍നിന്നു സംഭവം നടന്ന കുമാര്‍ഘട്ടിലേക്കു യാത്ര തിരിച്ചതായി മണിക് സാഹ  സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. . ബുദ്ധിമുട്ടേറിയ ഘട്ടത്തില്‍ സര്‍ക്കാര്‍ ദുരന്തത്തിനിരയായവര്‍ക്കൊപ്പം ഉണ്ടാകുമെന്നും മണിക് സാഹ കുറിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com