പുടിനെ ഫോണിൽ വിളിച്ച് മോദി; സൈനിക അട്ടിമറിക്കെതിരായ നടപടികളിൽ പിന്തുണ അറിയിച്ചു

സൈനിക അട്ടിമറി നീക്കവുമായി ബന്ധപ്പെട്ട് റഷ്യൻ ഭരണകൂടം കൈക്കൊണ്ട നടപടികളിൽ മോദി പിന്തുണ അറിയിച്ചതായി റഷ്യ വ്യക്തമാക്കി
പുടിനും മോദിയും/ ഫയൽ
പുടിനും മോദിയും/ ഫയൽ

ന്യൂഡൽഹി; റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വാഗ്‍‌നർ ഗ്രൂപ്പ് തലവൻ യെവ്ഗിനി പ്രിഗോഷിന്റെ നേതൃത്വത്തിൽ നടന്ന അട്ടിമറി നീക്കം നടന്നതിനു പിന്നാലെയാണ് മോദിയും പുട്ടിനും ചർച്ച നടത്തിയത്. സൈനിക അട്ടിമറി നീക്കവുമായി ബന്ധപ്പെട്ട് റഷ്യൻ ഭരണകൂടം കൈക്കൊണ്ട നടപടികളിൽ മോദി പിന്തുണ അറിയിച്ചതായി റഷ്യ വ്യക്തമാക്കി. കൂടാതെ യുക്രൈൻ യുദ്ധവും ചർച്ചയായി. 

ഇന്ത്യയുടെ ഭാ​ഗത്തുനിന്ന്  മുൻകൈയെടുത്ത് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും പ്രധാനമന്ത്രി മോദിയുമായി ടെലിഫോൺ സംഭാഷണം നടത്തി. ജൂൺ 24-ന് റഷ്യയിൽ നടന്ന സംഭവങ്ങളുമായി ബന്ധപ്പെട്ട്, ക്രമസമാധാനം സംരക്ഷിക്കുന്നതിനും രാജ്യത്ത് സ്ഥിരത ഉറപ്പുവരുത്തുന്നതിനും പൗരന്മാരുടെ സുരക്ഷയ്ക്കും വേണ്ടിയുള്ള റഷ്യൻ നേതൃത്വത്തിന്റെ നിർണായക നടപടികൾക്ക് പ്രധാനമന്ത്രി മോദി പിന്തുണ അറിയിച്ചു.- റഷ്യ വ്യക്തമാക്കി.

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ അടുത്ത സുഹൃത്തായിരുന്ന പ്രിഗോഷിന്റെ നേതൃത്വത്തിൽ നടന്ന അട്ടിമറി നീക്കം വലിയ വാർത്തയായിരുന്നു. തലസ്ഥാനമായ മോസ്കോയ്ക്ക് 200 കിലോമീറ്റർ അടുത്തെത്തിയ വാ​ഗ്നർ പട്ടാളം റഷ്യൻ ഭരണകൂടത്തെ ഒന്നാകെ ഞെട്ടിച്ചിരുന്നു. ബലാറൂസ് പ്രസിഡന്റ് അലക്‌സാണ്ടര്‍ ലുകാഷെന്‍കോവ് നടത്തിയ മധ്യസ്ഥ ചര്‍ച്ചയിലാണ് സൈനിക നീക്കം അവസാനിപ്പിക്കാന്‍ വാഗ്നര്‍ മേധാവി യെവ്‌ഗെനി പ്രിഗോഷിന്‍ തീരുമാനിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com