ചര്‍ച്ചയില്‍ ബിബിസി റെയ്ഡ് ഉന്നയിച്ച് ബ്രിട്ടന്‍; നിയമം എല്ലാവര്‍ക്കും ബാധകമെന്ന് ഇന്ത്യ

ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ഏതു സ്ഥാപനവും ഇന്ത്യന്‍ നിയമങ്ങള്‍ അനുസരിക്കാന്‍ ബാധ്യസ്ഥമാണെന്ന് എസ് ജയശങ്കര്‍
എസ് ജയശങ്കറും ജെയിംസ് ക്ലവര്‍ലിയും കൂടിക്കാഴ്ചയ്ക്കിടെ/ട്വിറ്റര്‍
എസ് ജയശങ്കറും ജെയിംസ് ക്ലവര്‍ലിയും കൂടിക്കാഴ്ചയ്ക്കിടെ/ട്വിറ്റര്‍

ന്യൂഡല്‍ഹി: വിദേശകാര്യ മന്ത്രിതല കൂടിക്കാഴ്ചയില്‍ ബിബിസി ഓഫിസിലെ റെയ്ഡ് വിഷയം ഉന്നയിച്ച് ബ്രിട്ടന്‍. വിദേശകാര്യമന്ത്രി എസ് ജയശങ്കറുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ ബ്രിട്ടിഷ് വിദേശകാര്യ സെക്രട്ടറി ജെയിംസ് ക്ലവര്‍ലിയാണ് ഇക്കാര്യം ഉന്നയിച്ചത്. ജി 20 വിദേശ മന്ത്രിതല ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് ക്ലവര്‍ലി ഇന്ത്യയില്‍ എത്തിയത്. 

ബിബിസി റെയ്ഡ് വിഷയം ബ്രിട്ടന്‍ ഉന്നയിച്ചതായി ഉന്നതതല വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ഏതു സ്ഥാപനവും ഇന്ത്യന്‍ നിയമങ്ങള്‍ അനുസരിക്കാന്‍ ബാധ്യസ്ഥമാണെന്ന് എസ് ജയശങ്കര്‍ വ്യക്തമാക്കിയതായി ഉന്നതവൃത്തങ്ങള്‍ പറഞ്ഞു.

ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ഡോക്യൂമെന്ററി സംപ്രേഷണം ചെയ്ത പശ്ചാത്തലത്തില്‍ ആദായനികുതി വകുപ്പ് ബിസിസി ഓഫിസുകളില്‍ റെയ്ഡ് നടത്തിയതു വിവാദമായിരുന്നു. ഡല്‍ഹിയിലെയും മുംബൈയിലെയും ഓഫിസുകളിലായിരുന്നു പരിശോധന. ഇന്ത്യയിലെ പ്രവര്‍ത്തനത്തിന് ആനുപാതികമായ വരുമാനം ബിബിസി കാണിക്കുന്നില്ലെന്ന് പിന്നീട് ധനവകുപ്പ് പ്രസ്താവനയില്‍ കുറ്റപ്പെടുത്തിയിരുന്നു.

ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള ഉഭയകക്ഷി ബന്ധമാണ് ചര്‍ച്ചയില്‍ വിഷയമായതെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ ട്വീറ്റില്‍ പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com