അയല്‍വാസി ഗ്യാസ് ഫില്‍ ചെയ്യുന്നത് നോക്കിനിന്നു; സിലിണ്ടര്‍ പൊട്ടിത്തെറിച്ച് 13കാരന്‍ മരിച്ചു

5 കിലോ ഭാരമുള്ള എല്‍പിജി സിലിണ്ടര്‍ പൊട്ടിത്തെറിച്ച് തലയ്ക്കിടിച്ച 13കാരനായ മഹേഷ് സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


ബംഗളൂരു: എല്‍പിജി സിലിണ്ടര്‍ പൊട്ടിത്തെറിച്ച് 13 വയസുകാരന്‍ മരിച്ചു. ബംഗളൂരുവിലെ ഹെബ്ബാളിന് സമീപം ഗുഡ്ഡദഹള്ളിയിലെ ഗുല്‍ബര്‍ഗ കോളനിയില്‍ ഞായറാഴ്ചയാണ് സംഭവം.  5 കിലോ ഭാരമുള്ള എല്‍പിജി സിലിണ്ടര്‍ പൊട്ടിത്തെറിച്ച് തലയ്ക്കിടിച്ച 13കാരനായ മഹേഷ് സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.

അപകടം നടക്കുമ്പോള്‍ മഹേഷ് തന്റെ വീടിന് പുറത്ത് നിന്ന് അയല്‍വാസിയുടെ വീട്ടിലെ സിലിണ്ടറില്‍ ഗ്യാസ് നിറയ്ക്കുന്നത് നോക്കിനില്‍ക്കുകയായിരുന്നെന്ന്് പൊലീസ് പറഞ്ഞു. സര്‍ക്കാര്‍ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിയാണ്.

മഹേഷിന്റെ അടുത്തവീട്ടിലാണ് അനധികൃത പാചകവാതക സിലിണ്ടര്‍ യൂണിറ്റ് പ്രവര്‍ത്തിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. മറ്റൊരു ഗാര്‍ഹിക പാചക വാതക സിലിണ്ടറില്‍ നിന്ന് അഞ്ച് കിലോ ഭാരമുള്ള സിലിണ്ടറിലേക്ക് ഗ്യാസ് നിറയ്ക്കുന്നതിനിയെയായിരുന്നു അപകടം. വലിയ ശബ്ദത്തോടെ ചെറിയ സിലിണ്ടര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. റീഫില്‍ ചെയ്യുന്ന സ്ഥലത്തിന് സമീപം നിന്ന കുട്ടിയുടെ തലയില്‍ സിലിണ്ടര്‍ ഇടിക്കുകയായിരുന്നു. അപകടത്തിന് ഉത്തരവാദികളായവര്‍ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു.

അനധികൃത റീഫില്ലിങ് നടന്ന വീട്ടില്‍ പരിശോധന നടത്തിയതായും സ്ഥലത്ത് നിന്ന് നാല് സിലിണ്ടറുകളും ഒരു റീഫില്ലിഘ് കിറ്റും കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ‌

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com