കര്‍ണാടകയില്‍ എച്ച്3എന്‍2 വൈറസ് ബാധിച്ച് ഒരാള്‍ മരിച്ചു; ജാഗ്രത

രാജ്യത്ത് പടര്‍ന്നു പിടിക്കുന്ന വൈറസ് ബാധ മൂലം റിപ്പോര്‍ട്ട് ചെയ്യുന്ന ആദ്യ മരണമാണിത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഹാസന്‍: കര്‍ണാടകയില്‍ എച്ച്3എന്‍2 വൈറസ് ബാധിച്ച് എണ്‍പത്തിരുണ്ടുകാരന്‍ മരിച്ചു. രാജ്യത്ത് പടര്‍ന്നു പിടിക്കുന്ന വൈറസ് ബാധ മൂലം റിപ്പോര്‍ട്ട് ചെയ്യുന്ന ആദ്യ മരണമാണിത്. 

ഹാസനില്‍നിന്നുള്ള ഹീര ഗൗഡയാണ് മരിച്ചത്. പനിയെത്തുടര്‍ന്ന് കഴിഞ്ഞ മാസം 24നാണ് ഗൗഡയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഈ മാസം ഒന്നിനു മരിച്ചു. ഹീര ഗൗഡയ്ക്ക് എച്ച്3എന്‍2 വൈറസ് ബാധ സ്ഥിരീകരിച്ചതായി സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു.

ഗൗഡയ്ക്ക് പ്രമഹം ഉണ്ടായിരുന്നു. രക്താതിസമ്മര്‍ദവും അലട്ടിയിരുന്നതായി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com