യാത്രക്കാരിയുടെ തലയിൽ മൂത്രമൊഴിച്ച ടിടിഇയെ പിരിച്ചുവിട്ടു 

അകാൽ തക്ത് എക്‌സ്പ്രസിലെ എസി കോച്ചിൽ യാത്രചെയ്ത യുവതിക്കാണ് ദുരനുഭവം
അറസ്റ്റിലായ മുന്ന കുമാർ/ ചിത്രം: പിടിഐ
അറസ്റ്റിലായ മുന്ന കുമാർ/ ചിത്രം: പിടിഐ

ലഖ്‌നൗ: യാത്രക്കാരിയുടെ തലയിൽ മൂത്രമൊഴിച്ച ടിടിഇ (ട്രെയിൻ ടിക്കറ്റ് എക്സാമിനർ) അറസ്റ്റിൽ. ഞായറാഴ്ച അർധരാത്രി അകാൽ തക്ത് എക്‌സ്പ്രസിലെ എസി കോച്ചിൽ അമൃത്സറിൽ നിന്ന് കൊൽക്കത്തയിലേക്ക് പോകുകയായിരുന്ന സ്ത്രീയുടെ തലയിൽ മൂത്രമൊഴിച്ചതിന് സഹാറൻപൂരിലെ ടിടിഇ മുന്ന കുമാറാണ് അറസ്റ്റിലായത്. ഇയാളെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. 

അമൃത്സർ സ്വദേശിയായ യുവതി ഭർത്താവിനൊപ്പം യാത്ര ചെയ്യുമ്പോഴായിരുന്നു ദുരനുഭവം. യുവതിയുടെ ബഹളം കേട്ട് ഓടിക്കൂടിയ യാത്രക്കാർ ടിടിഇയെ പിടികൂടുകയായിരുന്നു. തിങ്കളാഴ്ച രാവിലെ ട്രെയിൻ ലഖ്‌നൗവിലെ ചാർബാഗ് റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ ടിടിഇയെ റെയിൽവേ പൊലീസിന് കൈമാറി. ഡ്യൂട്ടിയിൽ അല്ലാതിരുന്ന ഇയാൾ മദ്യപിച്ച് വെളിവുകെട്ടാണ് ഇത് ചെയ്തതെന്നാണ് സംശയം. 

ടിക്കറ്റ് പരിശോധകനായ മുന്ന കുമാർ  ബിഹാർ സ്വദേശിയാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com