ഓൺലൈൻ പണമിടപാടുകൾക്ക് പരിധിയുണ്ട്, 24 മണിക്കൂറിൽ 20 പണമിടപാടുകൾ

ഒരു ബാങ്കിന്റെ യുപിഐ ഉപയോ​ഗിച്ച് 24 മണിക്കൂറിൽ 20 തവണ മാത്രം പണമിടപാടപാടുകൾ നടത്താം
യുപിഐ
യുപിഐ

ന്യൂഡൽഹി: ഒരു ദിവസം നടത്താവുന്ന ഓൺലൈൻ പണമിടപാടുകൾക്ക് പരിധിയുണ്ടന്ന് കേന്ദ്രം. ഒരു ബാങ്കിന്റെ യുപിഐ ഉപയോ​ഗിച്ച് 24 മണിക്കൂറിൽ നടത്താവുന്ന പരമാവധി പണമിടപാടുകളുടെ എണ്ണം 20 ആണ്. ആദ്യത്തെ പണമിടപാട് നടത്തിയ സമയം മുതൽ അടുത്ത 24 മണിക്കൂർ എന്ന രീതിയിലാണ് സമയപരിധി കണക്കാക്കുക. 

​ഗൂ​ഗിൾപേ, ഫോൺപേ, പേടിഎം തുടങ്ങി എല്ലാ ഓൺലൈൻ പണമിടപാട് ആപ്പുകൾക്കും ചട്ടം ബാധകമാണ്. സാമ്പത്തിക തട്ടിപ്പുകൾ കുറയ്‌ക്കാനും യുപിഐ ആപ്ലിക്കേഷനുകളുടെ ​ഗുണനിലവാരം ഉറപ്പാക്കുന്നതിനുമാണ് ഈ സമയക്രമം നിശ്ചയിച്ചിരിക്കുന്നത്.

യുപിഐയിൽ ഉൾപ്പെട്ട എല്ലാ ബാങ്കുകൾക്കും ഈ വ്യവസ്ഥ ബാധകമാണ്. യുപിഐ ഉപഭോക്താക്കൾ വർദ്ധിച്ചതിനാൽ ഓൺലൈൻ പണമിടപാട് തട്ടിപ്പുകൾ ഇല്ലാതാക്കാൻ കാലാനുസൃതമായ മാറ്റങ്ങൾ കൊണ്ടുവരുമെന്നും കേന്ദ്രം അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com