ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു; കാറുകളുടെ മേല്‍ ആസിഡ് ഒഴിച്ച് യുവാവിന്റെ പ്രതികാരം- വീഡിയോ 

ഉത്തര്‍പ്രദേശില്‍ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതിന്റെ ദേഷ്യത്തില്‍ യുവാവ് കാറുകള്‍ക്ക് മേല്‍ ആസിഡ് ഒഴിച്ച് തകരാറിലാക്കി
കാറുകളുടെ മേല്‍ ആസിഡ് ഒഴിക്കുന്ന ദൃശ്യം
കാറുകളുടെ മേല്‍ ആസിഡ് ഒഴിക്കുന്ന ദൃശ്യം

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതിന്റെ ദേഷ്യത്തില്‍ യുവാവ് കാറുകള്‍ക്ക് മേല്‍ ആസിഡ് ഒഴിച്ച് തകരാറിലാക്കി. കാര്‍ ക്ലീനര്‍ ജോലിയില്‍ നിന്ന് ഹൗസിങ് സൊസൈറ്റി പിരിച്ചുവിട്ടതാണ് യുവാവിന്റെ പ്രകോപനത്തിന് കാരണം.

നോയിഡയില്‍ ബുധനാഴ്ചയാണ് സംഭവം. മാക്‌സ്ബ്ലിസ് ഹൗസിങ് സൊസൈറ്റിയില്‍ കാര്‍ ക്ലീനര്‍ ജോലിയില്‍ നിന്നാണ് രാംരാജിനെ പിരിച്ചുവിട്ടത്. ഇതിന്റെ ദേഷ്യത്തില്‍ യുവാവ് നിരവധി കാറുകള്‍ക്ക് മുകളില്‍ ആസിഡ് ഒഴിച്ച് തകരാറിലാക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

സര്‍വീസ് മോശമാണ് എന്ന് ചില വീട്ടുകാര്‍ പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് രാംരാജിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതെന്ന് പൊലീസ് പറയുന്നു. കഴിഞ്ഞദിവസം പ്രതികാരം ചെയ്യാന്‍ മനസില്‍ ഉറപ്പിച്ച് ഹൗസിങ് സൊസൈറ്റിയില്‍ എത്തിയ രാംരാജ് പാര്‍ക്ക് ചെയ്തിരുന്ന കാറുകള്‍ക്ക് മേല്‍ ആസിഡ് ഒഴിക്കുകയായിരുന്നു എന്നും പൊലീസ് പറയുന്നു. കാര്‍ ഉടമകളുടെ പരാതിയില്‍ രാംരാജിനെ അറസ്റ്റ് ചെയ്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com