ഒടിടി പ്ലാറ്റ് ഫോമില്‍ അശ്ലീലവും അസഭ്യവും വര്‍ധിക്കുന്നു; ആവിഷ്‌കാരത്തിന്റെ പേരില്‍ സംസ്‌കാരശൂന്യത അംഗീകരിക്കാനാവില്ല; മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍

നിലവിലെ ചട്ടങ്ങളില്‍ ആവശ്യമെങ്കില്‍ മാറ്റം വരുത്തുമെന്നും മന്ത്രി അനുരാഗ് ഠാക്കൂര്‍ 
കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍
കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍


ന്യൂഡല്‍ഹി: ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്കെതിരെ കേന്ദ്ര വാര്‍ത്താവിതരണ മന്ത്രി അനുരാഗ് ഠാക്കൂര്‍. ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ അശ്ലീലവും അസഭ്യവും വര്‍ധിക്കുന്നതായി മന്ത്രി പറഞ്ഞു. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ സംസ്‌കാരശൂന്യത അനുവദിക്കാനാവില്ലെന്നും മന്ത്രി നാഗ്പൂരില്‍ പറഞ്ഞു.

ഇത് സംബന്ധിച്ച ചട്ടങ്ങളില്‍ മാറ്റം വരുത്തേണ്ടതുണ്ടെങ്കില്‍ അതിനും കേന്ദ്രസര്‍ക്കാര്‍ തയ്യാറാണ്. ഈ പ്ലാറ്റുഫോമുകളില്‍ അശ്ലീലതയ്ക്കല്ല, സര്‍ഗാത്മകതയ്ക്കാണ് സ്വാതന്ത്ര്യം നല്‍കിയത്. ആരെങ്കിലും ഇതിനെ സര്‍ഗാത്മകതയുടെ പേരില്‍ ദുരുപയോഗം ചെയ്യുന്നത് അംഗീകരിക്കാനാകില്ലെന്നും ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com