സ്വയം പ്രഖ്യാപിത ആള്‍ദൈവം കരൗലി ബാബ
സ്വയം പ്രഖ്യാപിത ആള്‍ദൈവം കരൗലി ബാബ

'പുടിന്റെ ഓര്‍മ്മകള്‍ മായ്ച്ചുകളയും; യുക്രൈന്‍ യുദ്ധം ഒറ്റദിവസം കൊണ്ട് അവസാനിപ്പിക്കും'; വിചിത്രവാദവുമായി ആള്‍ദൈവം

ഒരാളില്‍ നിന്ന് ഭയവും പരിഭ്രാന്തിയും ഇല്ലാതാകുന്നതോടെ അവിടെ വഴിക്കിന് സാധ്യതയില്ല 

കാന്‍പൂര്‍: റഷ്യന്‍- യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ തനിക്ക് കഴിയുമെന്ന വാദവുമായി ഉത്തര്‍പ്രദേശിലെ ആള്‍ദൈവം കരൗളി ബാബ. കഴിഞ്ഞ ദിവസം മാധ്യമങ്ങളെ കാണുന്നതിനിടെയാണ് വിചിത്രമായ വാദവുമായി ആള്‍ദൈവം രംഗത്തെത്തിയത്.

റഷ്യന്‍ പ്രസിഡന്റ് പുടിനും യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കിയും തന്റെ മുന്നില്‍ എത്തിയാല്‍ അവരുടെ ഓര്‍മ്മകള്‍ തനിക്ക് മായ്ക്കാന്‍ കഴിയും. അവരുടെ ഓര്‍മ്മകള്‍ മായുന്നതോടെ പിന്നെ പരസ്പരം അവര്‍ ദേഷ്യപ്പെടില്ല. ഒരാളില്‍ നിന്ന് ഭയവും പരിഭ്രാന്തിയും ഇല്ലാതാകുന്നതോടെ അവിടെ വഴിക്കിന് സാധ്യതയില്ലെന്നും ആള്‍ദൈവം പറഞ്ഞു. 

വ്യാഴ്‌ഴച രാത്രി പൊലീസ് കരൗളി ബാബയുടെ ആശ്രമത്തിലെത്തിയെങ്കിലും മൊഴി രേഖപ്പെടുത്താനായില്ല. സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടെങ്കിലും ശേഖരിക്കാന്‍ പൊലീസ് തയ്യാറിയില്ലെന്ന് ആശ്രമം അധികൃതര്‍ പറഞ്ഞു. പൊലീസ് ഇവിടെ വന്ന് അവുരടെ ജോലി ചെയ്തു. അത് കഴിഞ്ഞ് അവര്‍ മടങ്ങിപ്പോയെന്ന് കരൗളി ബാബ പറഞ്ഞു. തനിക്കെതിരായ ക്രിമിനല്‍ കേസുകളെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഈ കേസുകളെല്ലാം രജിസ്റ്റര്‍ ചെയ്തത് സമാജ് വാദി സര്‍ക്കാരാണ്. രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമാണ് ഈ കേസുകളെല്ലാമെന്നും അദ്ദേഹം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

X
logo
Samakalika Malayalam
www.samakalikamalayalam.com