തട്ടിപ്പുകാര്‍ എന്നു പ്രഖ്യാപിക്കും മുമ്പ് വായ്പയെടുത്തവരെ കേള്‍ക്കണം; ഏകപക്ഷീയ നടപടി അരുതെന്നു സുപ്രിം കോടതി

വായ്പയെടുത്തവരുടെ ഭാഗം കൂടി പറയാന്‍ അവസരം നല്‍കിയിട്ടേ ധനകാര്യ സ്ഥാപനം നടപടിയിലേക്കു കടക്കാവൂ എന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: വായ്പയെടുത്തു വീഴ്ച വരുത്തിയവരെ തട്ടിപ്പുകാര്‍ എന്നു പ്രഖ്യാപിക്കുംമുമ്പ് അവരുടെ ഭാഗം കൂടി കേള്‍ക്കണമെന്ന് സുപ്രീം കോടതി. വായ്പയെടുത്തവരുടെ ഭാഗം കൂടി പറയാന്‍ അവസരം നല്‍കിയിട്ടേ ധനകാര്യ സ്ഥാപനം നടപടിയിലേക്കു കടക്കാവൂ എന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

തെലങ്കാന ഹൈക്കോടതി വിധിക്കെതിരെ എസ്ബിഐ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി ഉത്തരവ്. നേരത്തെ വിരുദ്ധ ഉത്തരവ് പുറപ്പെടുവിചച് ഗുജറാത്ത ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി അസാധുവാക്കി.

വായ്പാ അക്കൗണ്ട് വ്യാജം എന്നു പ്രഖാപിക്കും മുമ്പ് വായ്പയെടുത്തവരുടെ ഭാഗം കേള്‍ക്കണം. വ്യാജം എന്നു പ്രഖ്യാപിച്ചാല്‍ അവര്‍ക്കു മറ്റു സ്ഥാപനങ്ങളുമായി സാമ്പത്തിക ഇടപാടു നടത്താനാവാത്ത സാഹചര്യമുണ്ടാവും. ഇത് അവരെ കരിമ്പട്ടികയില്‍ എത്തിക്കും. ക്രെഡിറ്റ് സ്‌കോറിനേയും ബാധിക്കു- കോടതി പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com